'ഒന്നാമൻ മെസ്സി, പട്ടികയിൽ ഇന്ത്യൻ താരം സുനിൽ ഛേത്രിയും' ഇന്ത്യൻ ഫുട്ബോളിന് അഭിമാനനേട്ടം

അഭിറാം മനോഹർ
വെള്ളി, 29 നവം‌ബര്‍ 2019 (13:07 IST)
ഇന്റർനാഷണൽ ഫെഡറേഷൻ ഓഫ് ഫുട്ബോൾ ഹിസ്റ്ററി ആൻഡ് സ്റ്റാറ്റിസ്റ്റിക്സിന്റെ(ഐ എഫ് എച് എസ് എസ്) മികച്ച താരങ്ങളുടെ പട്ടികയിൽ ഇന്ത്യൻ താരം സുനിൽ ഛേത്രി. സൂപ്പർ താരം ലയണൽ മെസ്സി ഒന്നാമതായുള്ള പട്ടികയിൽ പത്തൊൻപതാം സ്ഥാനത്തായാണ് ഇന്ത്യൻ ഫുട്ബോൾ ടീം നായകൻ ഇടം നേടിയിരിക്കുന്നത്. ഐ എസ് എല്ലിൽ ബാംഗളൂരു എഫ് സിക്ക് വേണ്ടി നടത്തിയ മികച്ച പ്രകടനമാണ് ഇന്ത്യൻ താരത്തെ പട്ടികയിൽ ഇടം നേടാൻ സഹായിച്ചത്.
 
299 പോയിന്റുകളോടെ ലയണൽ മെസ്സി ഒന്നാമതുള്ള പട്ടികയിൽ മാഞ്ചസ്റ്റർ സിറ്റിയുടെ ബെൽജിയം താരം കെവിൻ ഡിബ്രൂയ്നെയാണ് രണ്ടാമതുള്ളത്. ആദ്യ സ്ഥാനത്തുള്ള ലയണൽ മെസ്സിയും ഡിബ്രൂയ്നെയും തമ്മിൽ 214 പോയിന്റിന്റെ വ്യത്യാസമാണുള്ളത്. 85പോയിന്റുകളാണ് ഡിബ്രൂയ്നെക്കുള്ളത്.
 
നേരത്തെ 2015,2016,2017 വർഷങ്ങളിൽ മികച്ച പ്ലേമേക്കറിനുള്ള അവാർഡ് മെസ്സിയാണ് സ്വന്തമാക്കിയത്. 2018ൽ മാത്രമാണ്  ക്രിസ്റ്റിയാനോ റൊണാൾഡൊയ്ക്ക് നേട്ടം സ്വന്തമാക്കാനായത്.

അനുബന്ധ വാര്‍ത്തകള്‍

Next Article