അഭിമാനമൊക്കെ തന്നെ, പക്ഷേ ഇംഗ്ലീഷ് മോശമാണ്; ഹിമ ദാസിനെ അപമാനിച്ച് അത്‌ലറ്റിക്ക് ഫെഡറേഷന്‍

Webdunia
ശനി, 14 ജൂലൈ 2018 (08:24 IST)
ലോക അത്‌ലറ്റിക്‌സ് വേദിയില്‍ ചരിത്രം കുറിച്ച അസം സ്വദേശി ഹിമ ദാസിനെ അപമാനിച്ച അത്‌ലറ്റിക്‌സ് ഫെഡറേഷൻ മാപ്പ് പറഞ്ഞു. അണ്ടര്‍ 20 ലോക ചാംപ്യന്‍ഷിപ്പിലെ 400 മീറ്ററില്‍ 51.46 സെക്കന്‍ഡില്‍ സ്വര്‍ണം നേടിയ താരത്തിന്റെ ഇംഗ്ലീഷ് മോശമാണെന്നുള്ള ട്വിറ്ററിലൂടെയുള്ള പരാമര്‍ശമാണ് വ്യാപക പ്രതിഷേധത്തെ തുടര്‍ന്ന് നീക്കിയത്.
 
അസമിലെ നഗോണ്‍ ഗ്രാമത്തില്‍ നിന്നും ലോക വേദിയില്‍ അഭിമാനമായ ഇന്ത്യന്‍ താരത്തിന്റെ ‘ പ്രകടനം കുഴപ്പമില്ല, പറയുന്ന ഇംഗ്ലീഷ് മോശമാണെങ്കിലും ‘ എന്ന പരാമര്‍ശം ഹിമയുടെ പ്രകടനം കണ്ടവർക്കെല്ലാം അവരെ അപമാനിക്കുന്നതിന് തുല്യമാണെന്ന് തോന്നി. ഇതോടെ സോഷ്യല്‍ മീഡിയയില്‍ നിന്നടക്കം വ്യാപക പ്രതിധേഷം നേരിട്ടതിനെ തുടര്‍ന്നാണ് അത്‌ലറ്റിക്‌സ് ഫെഡറേഷന്‍ ട്വീറ്റ് പിന്‍വലിച്ചത്.
 
രാജ്യത്തിന്റെ അഭിമാനം ഉയര്‍ത്തിയ താരത്തിന്റെ പ്രകടത്തില്‍ അഭിനന്ദിക്കുന്നതിന് പകം ഇത്തരം ട്വീറ്റുകള്‍ ചെയ്ത് താരത്തെ അപമാനിക്കുകയാണെന്ന് പലരും പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

Next Article