ഇന്ത്യക്ക് ഹോക്കിയില്‍ സ്വര്‍ണം; നേട്ടം 16 വര്‍ഷത്തിന് ശേഷം

Webdunia
വ്യാഴം, 2 ഒക്‌ടോബര്‍ 2014 (17:25 IST)
ഏഷ്യന്‍ ഗെയിംസ് ഹോക്കിയില്‍ ഇന്ത്യക്ക് സ്വര്‍ണം. 16 വര്‍ഷത്തിന് ശേഷമാണ് ഇന്ത്യക്ക് ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണം ലഭിച്ചത്. പാകിസ്ഥാനെതിരെ പെനാല്‍റ്റി ഷൂട്ടൌട്ടിലൂടെ(4- 2) ഇന്ത്യ സ്വര്‍ണം നേടിയത്. മലയാളിതാരം ശ്രീജേഷിന്റെ മികവിലാണ് ഇന്ത്യയുടെ സുവര്‍ണ നേട്ടം. പെനാല്‍റ്റി ഷൂട്ടൌട്ടില്‍ ശ്രീജേഷ് മൂന്ന് സേവുകള്‍ നടത്തി. 
 
നിശ്ചിത സമയത്ത് ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടി സമനിലയിലായതിനെ തുടര്‍ന്നാണ് മല്‍സരം ഷൂട്ടൌട്ടിലേക്ക് നീണ്ടത്. പാക്കിസ്ഥാന്റെ നീക്കങ്ങളെല്ലാം സമര്‍ഥമായി തടഞ്ഞ മലയാളി ഗോള്‍ കീപ്പര്‍ ശ്രീജേഷാണ് ഇന്ത്യയുടെ വിജയശില്പി. 
 
കളി തുടങ്ങി മൂന്നാം മിനിറ്റില്‍ മുഹമ്മദ് റിസ്വാന്‍ പാക്കിസ്ഥാനായി ആദ്യം ഗോള്‍ നേടി. ഇന്ത്യയാകട്ടെ കിട്ടിയ അവസരങ്ങളെല്ലാം കളഞ്ഞുകുളിച്ചു. എന്നാല്‍ ആദ്യ പകുതി അവസാനിക്കുന്നതിനു മുമ്പായി കൊദാജിത് സിങ് ഇന്ത്യയുടെ സമനില ഗോള്‍ നേടി. 
 
 
 
മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.