ഫ്രഞ്ച് ഓപ്പൺ ടെന്നീസ് മത്സരങ്ങൾ സെപ്‌റ്റംബർ 27ന് തുടങ്ങിയേക്കും

Webdunia
ശനി, 25 ഏപ്രില്‍ 2020 (16:30 IST)
കൊറോണ വൈറസ് വ്യാപനത്തെ തുടർന്ന് മാറ്റിവെച്ച  ഫ്രഞ്ച് ഓപ്പൺ ടെന്നീസ് മത്സരങ്ങൾ സെപ്‌റ്റംബർ 27ന് തുടങ്ങുമെന്ന് സൂചന.ജൂൺ 24ന് നടക്കേണ്ട മത്സരങ്ങൾ കൊവിഡ് പശ്ചാത്തലത്തിലാണ് മാറ്റിവെച്ചത്.സെപ്‌റ്റംബർ 20 ലേക്കാണ് മത്സരങ്ങൾ മാറ്റിവെച്ചതെങ്കിലും ഒരാഴ്ച്ചകൂടി വൈകി മാത്രമെ മത്സരങ്ങൾ സംഘടിപ്പിക്കൻ സാധ്യതയുള്ളുവെന്ന് സംഘാടകർ വ്യക്തമാക്കി.
 
എന്നാൽ ഫ്രഞ്ച് ടെന്നീസ് ഫെഡറേഷൻ ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. എടിപി, ഡബ്ല്യുടിഎ, ഐടിഎഫ് എന്നിവരുമായി ഇക്കാര്യം ചർച്ച ചെയ്തിട്ടുണ്ടെന്നും ഇവർ കൂടി അംഗീകരിച്ചാൽ മാത്രമെ ഇക്കാര്യങ്ങൾ നടക്കുകയുള്ളുവെന്നും ഫ്രഞ്ച് ടെന്നീസ് ഫെഡറേഷൻ വ്യക്തമാക്കി. കൊവിഡ് വ്യാപനത്തെ തുടർന്ന് നേരത്തെ വിംബിൾഡൺ മത്സരങ്ങൾ റദ്ദാക്കിയിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article