സിനദില്‍ സിഭാന് പകരക്കാരനായി ഫ്രാന്‍സിന്റെ ഫുട്ബൊള്‍ ടീമില്‍ എത്തിയ പ്രമുഖ താരം ഫ്രാങ്ക് റിബറി വിരമിക്കാനൊരുങ്ങുന്നു. സിഭാന് പകരക്കാരനായി എത്തിയെങ്കിലും ആ കളിക്കാരന്റെ വാലറ്റത്തെത്താന്‍ പോലും റിബറിക്കു കഴിഞ്ഞിരുന്നില്ല.
2006 ലെ ജര്‍മ്മന്‍ ലോകകപ്പിലെ ഫ്രഞ്ച് ടീമില്‍ അരങ്ങേറിയ മിഡ് ഫീല്‍ഡറാണ് റിബറി. കേളീശൈലിയിലും സ്കോറിംഗിലും സിദാന്റെ പിന്‍ഗാമിയെന്നതിനോട് നീതി പുലര്‍ത്താന്‍ റിബറിക്ക് കഴിഞ്ഞു. എന്നാല്‍ രാജ്യത്തിന് കിരീടങ്ങള്‍ നേടിക്കൊടുക്കുന്നതില്‍ സിദാന് ഏഴയലത്തെത്താന്‍ റിബറിക്ക് കഴിഞ്ഞില്ല.
ഒരൊറ്റ മനസുമായാണ് ഫ്രാന്‍സ് സിദാന്റെ കാലത്ത് മത്സരിച്ചത്. റിബറിയുടെ കാലത്തേക്കെത്തുമ്പോള്‍ ടീമിനുള്ളില്‍ ചേരിപ്പോരും തമ്മിലടിയും കോച്ചിനെതിരെ പരസ്യമായ പോര്‍ വിളികളും മുഴങ്ങി. 2010 ലോകകപ്പിനുള്ള അവസാന പരിശീലന ക്യാമ്പില്‍ കോച്ച് ഡൊമിനിഷിനെതിരായ സമരത്തിന് നേതൃത്വം നല്‍കിയവരില്‍ പ്രമുഖന്‍ റിബറിയായിരുന്നു
എന്തുതന്നെ കാരണമുണ്ടായിരുന്നാലും റിബറിയില്‍ നിന്ന് ഇത്തരമൊരു നടപടി രാജ്യം പ്രതീക്ഷിച്ചിരുന്നില്ല. ഇത് തന്റെ അവസാന ലോകകപ്പായിരിക്കുമെന്ന് റിബറി പ്രഖ്യാപിച്ചുകഴിഞ്ഞു. 31 കാരനായ തനിക്ക് 2018 ല്‍ നടക്കുന്ന ലോകകപ്പില്‍ കളിക്കാനാവില്ലെന്ന് റിബറിതന്നെ വിലയിരുത്തുന്നു. അതിനാല്‍ ഇക്കുറി ടീമിനെ കിരീടത്തിലെത്തിക്കണമെന്ന മോഹവും റിബറിക്കുണ്ട്.