ജര്‍മനി സമ്മാനിച്ച നാണംകെട്ട തോല്‍വിയുടെ മുഴുവന്‍ ഉത്തരവാദിത്വവും ഏറ്റെടുത്ത് ബ്രസീല്‍ കോച്ച് ലൂയിസ് ഫിലിപ്പ് സ്കോളാരി ആരാധകരോട് മാപ്പ് പറഞ്ഞു.
തന്റെ ജിവിതത്തിലെ ഏറ്റവും മോശം ദിവസമായിരുന്നു ജര്‍മനിക്കെതിരായ സെമിഫൈനല്‍. ടീമിന്റെ എല്ലാ തന്ത്രങ്ങള്‍ക്കും കേളീശൈലിക്കും ഉത്തരവാദി താനാണെന്നും അതിനാല്‍ പരാജയത്തിന്‍ മുഴുവന്‍ ഉത്തരവാദിത്തം ഏറ്റെടുക്കുകയാണെന്നും സ്കൊളാരി പറഞ്ഞു.
"ലോകത്തെ മഹത്തായ ടീമായ ജര്‍മനിയോട് ഞങ്ങള്‍ പരാജയപ്പെട്ടിരിക്കുന്നു. തോല്‍വിയുടെ കാരണം എന്താണെന്നും ഇതെങ്ങനെ സംഭവിച്ചു എന്നതിനെക്കുറിച്ച് ഞങ്ങള്‍ക്കറിയില്ല. എന്താണ് സംഭവിച്ചത് എന്നതിനെക്കുറിച്ച് ഞങ്ങള്‍ പഠിക്കാന്‍ ശ്രമിക്കും.
സൂപ്പര്‍ താരം നെയ്മറിന്റെ അഭാവം തോല്‍വിക്ക് കാരണമാക്കാന്‍ ആഗ്രഹിക്കുന്നില്ല'' സ്കോളാരി വ്യക്തമാക്കി. ശനിയാഴ്ച നടക്കുന്ന മൂന്നാം സ്ഥാനക്കാര്‍ക്കുള്ള മത്സരത്തില്‍ തിരിച്ചു വരവിനായി പരിശ്രമിക്കുകയാണ് ടീമെന്നും അദ്ദേഹം പറഞ്ഞു.