ചൈന ഓപ്പണ്‍: സൈന ഫൈനലില്‍

Webdunia
ശനി, 15 നവം‌ബര്‍ 2014 (14:00 IST)
കടുത്ത പോരാട്ടത്തിനൊടുവില്‍ ഇന്ത്യയുടെ സൈന നെഹ്‌വാള്‍ ചൈന ഓപ്പണ്‍ ബാഡ്മിന്റണ്‍ സൂപ്പര്‍ സീരീസില്‍ വനിതാ സിംഗിള്‍സ് ഫൈനലില്‍ പ്രവേശിച്ചു. 47 മിനിറ്റ് മാത്രം നീണ്ടുനിന്ന പോരാട്ടത്തില്‍ ചൈനയുടെ ലിയു ഷിന്നിനെയാണ് സൈന പരാജയപ്പെടുത്തിയത്. സ്‌കോര്‍ 21-17, 21-17.  

വളരെ കുറച്ച് സമയം മാത്രമെ മത്സരം നീണ്ടു നിന്നുള്ളുവെങ്കിലും ഇന്ത്യന്‍ താരത്തിന് വന്‍ വെല്ലുവിളി ഉയര്‍ത്തുന്നതില്‍ ചൈനീസ് താരം വിജയിച്ചു. രണ്ടു സെറ്റിലും സൈന നേരിയ പോയന്റ് നേട്ടത്തിലാണ് ജയം കരസ്ഥമാക്കിയത്. ഫൈനലില്‍ ജപ്പാന്റെ അകാനെ യമഗുചിയെയാണ് സൈനയുടെ എതിരാളി.

പുരുഷ സിംഗിള്‍സ് സെമിയില്‍ ഇന്ത്യയുടെ കെ ശ്രീകാന്ത് ഇന്ന് ജര്‍മ്മനിയുടെ മാര്‍ക് സ്വെബ്ലറെ നേരിടും. ഇന്നലെ ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇന്ത്യയുടെ തന്നെ പി കശ്യപിനെ തോല്‍പ്പിച്ചാണ് മാര്‍ക് സ്വെബ്ലര്‍ സെമിഫൈനലിലെത്തിയത്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.