ചൈന ഓപ്പണ്‍ ഫൈനലില്‍ സൈനയ്‌ക്ക് തോല്‍വി

Webdunia
ഞായര്‍, 15 നവം‌ബര്‍ 2015 (15:10 IST)
ചൈന ഓപ്പണ്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യയുടെ സൈന നെഹ്‌വാളിന് തോല്‍വി. ലണ്ടൻ ഒളിമ്പിക്‍സിലെ സ്വർ​ണ​മെ​ഡൽ​ ​ജേ​താ​വും ചൈനയുടെ ലി സുരെയോട് നേരിട്ടുള്ള സെറ്റുകള്‍ക്കാണ് സൈന തോല്‍വി ഏറ്റുവാങ്ങിയത്. സ്കോര്‍ 12-21, 15-21.

39 മിനിട്ടിനുള്ളിൽ തന്നെ സൈന തോൽവി സമ്മതിച്ചു. സെമിയില്‍ ഏഴാം സീഡായ ചൈനീസ് താരം യിഹാന്‍ വാങ്ങിനെ പരാജയപ്പെടുത്തിയാണ് സൈന ഫൈനലിലെത്തിയത്. 70,000 ഡോളറാണ് ചൈന ഓപ്പണ്‍ ജേതാക്കള്‍ക്കുള്ള സമ്മാനത്തുക.