ചാമ്പ്യന്‍സ് ട്രോഫി ഹോക്കി ചാമ്പ്യന്‍ഷിപ്പിന് ഇന്ന് തുടക്കമാകും. പൂള്‍ എ, ബി എന്നിങ്ങനെ വിഭാഗങ്ങളിലായി എട്ടു ടീമുകളാണ് അണിനിരക്കുന്നത്. പൂള്‍ ‘എ’യില്‍ ആസ്ട്രേലിയയും ഇംഗ്ളണ്ടുമായാണ് ആദ്യ മത്സരം.
ഇതേ ഗ്രൂപ്പില്‍ ബെല്‍ജിയവും പാകിസ്താനും ശനിയാഴ്ച നടക്കുന്ന രണ്ടാം മത്സരത്തില്‍ ഏറ്റുമുട്ടും. പൂള്‍ ‘ബി’യില്‍ ഇന്ന് നടക്കുന്ന രണ്ടാം മത്സരത്തിലിറങ്ങുന്ന ഇന്ത്യ, ജര്‍മനിയെ നേരിടും. നെതര്‍ലന്‍ഡ്സും ജര്‍മനിയുമായാണ് ഇതേ ഗ്രൂപ്പിലെ ആദ്യ മത്സരം.
നിലവിലെ ജേതാക്കളായ ഓസ്ട്രേലിയ തുടര്‍ച്ചയായി അഞ്ച് തവണയാണ് കിരീടം സ്വന്തമാക്കിയത്. 1982ല്‍ മൂന്നാം സ്ഥാനക്കാരായതാണ് ചാമ്പ്യന്‍സ് ട്രോഫി ഹോക്കിയിലെ ഇന്ത്യയുടെ ഇതുവരെയുള്ള മികച്ച നേട്ടം.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലുംട്വിറ്ററിലും പിന്തുടരുക.