വിനേഷ് ഫോഗാട്ടിന്റെ അപ്പീലില്‍ വിധി പറയുന്നത് വീണ്ടും മാറ്റി, വിധി പറയുക 16ന്

അഭിറാം മനോഹർ
ബുധന്‍, 14 ഓഗസ്റ്റ് 2024 (11:11 IST)
ഒളിമ്പിക്‌സ് ഗുസ്തി ഫൈനലില്‍ 100 ഗ്രാം അധികഭാരത്തിന്റെ പേരില്‍ അയോഗ്യയാക്കപ്പെട്ടതിനെതിരെ വിനേഷ് ഫോഗട്ട് നല്‍കിയ അപ്പീലില്‍ വിധി പറയുന്നത് അന്താരാഷ്ട്ര കായിക തര്‍ക്ക പരിഹാര കോടതി വീണ്ടും നീട്ടി. ഈ മാസം 16നാണ് ഇക്കാര്യത്തില്‍ വിധി പറയുക. ഇത് മൂന്നാം തവണയാണ് വിധി പറയാന്‍ മാറ്റുന്നത്.
 
വെള്ളിമെഡലിന് അര്‍ഹതയുണ്ടെന്ന് കാണിച്ചാണ് വിനേഷ് കോടതിയില്‍ അപ്പീല്‍ നല്‍കിയിരിക്കുന്നത്. ഫൈനല്‍ മത്സരത്തിന് ശേഷമായിരുന്നു വെള്ളിമെഡല്‍ പങ്കുവെയ്ക്കണമെന്ന ആവശ്യവുമായി താരം കോടതിയെ സമീപിച്ചത്. ഒളിമ്പിക്‌സില്‍ വിനേഷ് മാത്രമല്ല മറ്റ് പല താരങ്ങളും ഭാരപരിശോധനയില്‍ പരാജയപ്പെട്ടിട്ടുണ്ടെന്നും വിനേഷിന് മാത്രം ഇളവ് അനുവദിക്കാനാവില്ലെന്നുമാണ് വിഷയത്തില്‍ അന്താരാഷ്ട്ര ഗുസ്തി ഫെഡറേഷന്റെ നിലപാട്.
 

അനുബന്ധ വാര്‍ത്തകള്‍

Next Article