തോല്‍വി അറിയാതെ സാനിയ - ഹിംഗിസ് സഖ്യം മുന്നോട്ട്. ഓസ്ട്രേലിയന്‍ ഓപ്പണിലെ ക്വാര്‍ട്ടര്‍ മത്സരത്തില്‍ വിജയിച്ച സഖ്യം തുടര്‍ച്ചയായുള്ള 34 ആമത്തെ വിജയം നേടി ചരിത്രത്തിലും ഇടം പിടിച്ചു.
ഓസ്ട്രേലിയന്‍ ഓപ്പണിന്റെ ക്വാര്‍ട്ടറില്‍ ജര്‍മ്മന്‍ - അമേരിക്കന്‍ ജോഡികളായ അന്ന ലെന ഗ്രോയിന്‍ഫെല്‍ഡ് - കോകോ വാന്‍ഡെവഗ് സഖ്യത്തെയാണ് സാനിയ - ഹിംഗിസ് സഖ്യം തോൽപിച്ചത്.
ഒന്നിനെതിരേ രണ്ടു സെറ്റുകള്‍ക്കായിരുന്നു ഇവരുടെ വിജയം. സ്കോര്‍ 6-4, 4-6, 6-1. മത്സരം ഒരു മണിക്കൂർ 37 മിനിറ്റ് നീണ്ടു നിന്നു.