അശ്വിനിയും ജിതിന്‍ പോളും ഫൈനലില്‍

Webdunia
ചൊവ്വ, 30 സെപ്‌റ്റംബര്‍ 2014 (11:39 IST)
ഏഷ്യന്‍ ഗെയിംസില്‍ 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ മലയാളിയായ ജിതിന്‍ പോളും, അശ്വിനി അകുഞ്ജിയും ഫൈനലില്‍ പ്രവേശിച്ചു. അശ്വിനി വനിതകളുടെ രണ്ടാം ഹീറ്റ്‌സില്‍ രണ്ടാമതായാണ് ഫിനിഷ് ചെയ്തത്. 57.67 സെക്കന്‍ഡിലായിരുന്നു ഫിനിഷ്. ഗെയിംസ് റെക്കാഡോടെ ഫിനിഷ് ചെയ്ത (55.09 സെക്കന്‍ഡ്) ബഹ്‌റൈനിന്റെ മുജിദാത് അഡെകോയയാണ് അശ്വിനി മത്സരിച്ച ഹീറ്റ്‌സില്‍ ഒന്നാമത്.

പുരുഷന്മാരുടെ 400 മീറ്റര്‍ ഹര്‍ഡില്‍സിന്റെ രണ്ടാമത്തെ ഹീറ്റ്‌സില്‍ 51.76 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്താണ് ജിതിന്‍ പോള്‍ ഫൈനലിന് യോഗ്യത നേടിയത്. ഹീറ്റ്‌സില്‍ രണ്ടാമതായിരുന്നു ജിതിന്‍. 51.63 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത ചൈനീസ് തായ്‌പെയുടെ യു ചിയാ ഹുസ്വാനാണ് ജിതിന്‍ മത്സരിച്ച ഹീറ്റ്‌സില്‍ ഒന്നാമത്.

എന്നാല്‍, ഒന്നാം ഹീറ്റ്‌സില്‍ മത്സരിച്ച നിലവിലെ സ്വര്‍ണമെഡല്‍ ജേതാവായ മലയാളിതാരം ജോസഫ് എബ്രഹാമിന് ഫൈനലിന് യോഗ്യത നേടാനാവാതിരുന്നത് ഇന്ത്യയ്ക്ക് തിരിച്ചടിയായി. ഹീറ്റ്‌സില്‍ 51.04 സെക്കന്‍ഡില്‍ മൂന്നാമതായാണ് ജോസഫ് ഫിനിഷ് ചെയ്തത്.




മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.