4000 അടി മുകളില്‍ ശ്വാസം കിട്ടാതെ കുഴങ്ങി ഛര്‍ദ്ദിച്ച് മെസി

Webdunia
വ്യാഴം, 28 മാര്‍ച്ച് 2013 (12:52 IST)
PRO
സമുദ്രനിരപ്പില്‍നിന്ന് നാലായിരത്തോളം അടി മുകളിലുല്‍ ലാപാസില്‍ അര്‍ജന്‍റീനന്‍ താരങ്ങള്‍ കുഴങ്ങിയെന്ന് റിപ്പോര്‍ട്ടുകള്‍. ലോക ഫുട്ബോളര്‍ ലയണല്‍ മെസി. അസ്വസ്ഥത കാരണം ഗ്രൗണ്ടില്‍ ഛര്‍ദിക്കുകയും ഓക്സിജന്‍ മാസ്കിന്റെ സഹായം തേടുകയും ചെയ്തു.

എയ്ഞ്ചല്‍ ഡി മരിയ, യാവിയര്‍ മഷറാനോ, എസെക്വീല്‍ ലവേസി എന്നിവര്‍ ലാപാസില്‍ ശരിക്കും വിഷമിച്ചു. ലാപാസില്‍ കളിക്കുകയെന്നത് ഏറെ ശ്രമകരമാണെന്ന് മത്സരശേഷം മെസ്സി പറഞ്ഞു.

കളിച്ച് സമനില നേടുകയെന്നത് തന്നെ തങ്ങളെ സംബന്ധിച്ച് നല്ല റിസല്‍ട്ടാണെന്നും പല കളിക്കാര്‍ക്കും തലവേദന അനുഭവപ്പെട്ടിരുന്നുവെന്നും മെസ്സി പറഞ്ഞു.