സാനിയ ക്വാര്‍ട്ടറില്‍

Webdunia
വെള്ളി, 13 ഫെബ്രുവരി 2009 (10:17 IST)
ഇന്ത്യയുടെ സാനിയ മിര്‍സ പട്ടായ ഓപ്പണ്‍ ടെന്നീസിന്‍റെ വനിത വിഭാഗം സിംഗിള്‍സ് ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ചു. റഷ്യയുടെ വിറ്റാലിയ ദിയാറ്റ്ചെങ്കോയെയാണ് സാനിയ പരാജയപ്പെടുത്തിയത്. സ്കോര്‍ 6-4, 6-0.

ആദ്യ റൌണ്ടില്‍ ശക്തമായി തിരിച്ചടിച്ച വിറ്റാലിയ രണ്ടാം റൌണ്ടില്‍ ദയനീയമായി കീഴടങ്ങുകയായിരുന്നു. പോര്‍ചുഗലിന്‍റെ ന്യൂസ സില്‍‌വയും തായ്‌ലന്‍ഡിന്‍റെ താമറിന്‍ തനസുഗരനും തമ്മിലുള്ള മല്‍‌സരത്തിലെ വിജയിയെ സാനിയ ക്വാര്‍ട്ടറില്‍ നേരിടും.

വനിത ഡബിള്‍സില്‍ സാനിയ മിര്‍സ - ഇറ്റലിയുടെ മാര സന്‍റാജലോ സഖ്യം സെമി ഫൈനലിലെത്തിയിട്ടുണ്ട്. റഷ്യയുടെ എലേന ബോവിന - സേനിയ പെര്‍വാക് സഖ്യത്തെയാണ് അവര്‍ ക്വാര്‍ട്ടറില്‍ പരാജയപ്പെടുത്തിയത്.