ലോക ടീം ടെന്നിസ് ചാമ്പ്യന്‍ഷിപ്പ്: ലിയാന്‍ഡര്‍ പെയ്സിന്റെ ടീമിന് കിരീടം

Webdunia
ബുധന്‍, 31 ജൂലൈ 2013 (12:27 IST)
PTI
PTI
ലോക ടീം ടെന്നിസ് ചാമ്പ്യന്‍ഷിപ്പില്‍ ലിയാന്‍ഡര്‍ പെയ്സിന്റെ ടീമിന് കിരീടം. പെയ്സ് നയിക്കുന്ന വാഷിംഗ്ടണ്‍ കാസിന്‍സിന് തുടര്‍ച്ചയായ മൂന്നാം കിരീടമാണിത്. ലോക ടീം ടെന്നിസ് ചാമ്പ്യന്‍ഷിപ്പിലെ ഫൈനലില്‍ സ്‌പ്രിംഗ് ഫീല്‍ഡ് ലേസേഴ്സിനെയാണ് കീഴടക്കിയാണ് പെയ്സ് ടീം കിരീടം ചൂടിയത്.

വാഷിംഗ്ടണ്‍ കാസിന്‍സ് ടീമിന്റെ വിജയത്തിന് പ്രധാന പങ്കു വഹിച്ചത് മാര്‍ട്ടിന ഹിംഗിസും ലിയാന്‍ഡര്‍ പെയ്സുമാണ്. മുന്‍ ലോക ഒന്നാം നമ്പര്‍ താരവും അഞ്ച് ഗ്രാന്‍ഡ്സ്ലാം കിരീടങ്ങള്‍ നേടിയിട്ടുള്ള താരവുമാണ് മാര്‍ട്ടിന ഹിംഗിസ്.

മിക്സഡ് ഡബിള്‍സില്‍ പെയ്സിനൊപ്പം ഹിംഗിസും ഡബിള്‍സില്‍ ബോബി റെയ്നോള്‍ഡുമാണ് മത്സരിച്ചത്. 2009 മുതല്‍ വാഷിംഗ്ടണ്‍ കാസിന്‍സ് ടീമംഗമാണ് ലിയാന്‍ഡര്‍ പെയ്സ്.