കൊല്‍ക്കത്തയില്‍ നടക്കുന്ന എഐറ്റിഎ ഓപ്പണ്‍ ടെന്നീസ് ടൂര്‍ണ്ണമെന്‍റില്‍ ഹരിയാനയുടെ യോഗേഷ് ഭൊഗത് പ്രീ ക്വാര്‍ട്ടറില്‍ എത്തി. തമിഴ്നാടിന്‍റെ മുഹമ്മദ് ഫാരിസിനെ ആണ് യോഗേഷ് പരാജയപ്പെടുത്തിയത്. നേരിട്ടുള്ള സെറ്റുകള്‍ക്കാണ് യോഗേഷിന്‍റെ വിജയം. സ്കോര്‍ 6-3, 6-4
വനിതാസിംഗിള്‍സില്‍ ബംഗാളിന്‍റെ ശ്രുതി ധവാന്‍ ശര്‍മയും മഹാരാഷ്ട്രയുടെ ശ്വേതയും പ്രീ ക്വാര്‍ട്ടറിന്‍റെ ഫൈനലില്‍ എത്തി. ശ്രുതി മഹരാഷ്ട്രയുടെ നുപ്യൂര്‍ കൌളിനെയും ശ്വേത ഇന്ത്യന്‍ എയര്‍ഫോഴ്സിന്‍റെ സ്മിത ജെയിനെയും ആണ് പരാജയപ്പെടുത്തിയത്.
ബംഗാള്‍ താരങ്ങളായ ഹര്‍ഷവര്‍ദ്ധന്‍ തിരാനി, മനോജ് കുമാര്‍, സൌരവ്സുകുല്‍, സൌരവ് പാഞ്ച തുടങ്ങിയവരും സെക്കന്‍ഡ് റൌണ്ടില്‍ എത്തിയിട്ടുണ്ട്.