മെസിക്ക് പരുക്ക്; മൂന്നാഴ്ച വിശ്രമം

Webdunia
തിങ്കള്‍, 30 സെപ്‌റ്റംബര്‍ 2013 (13:03 IST)
PRO
PRO
ബാഴ്സലോണയുടെ സൂപ്പര്‍ താരം ലയണല്‍ മെസിക്ക് പരുക്ക്. മൂന്നാഴ്ച വരെ വിശ്രമം വേണ്ടി വരുമെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസം അല്‍മേരിയുമായിട്ടുള്ള സ്പാനിഷ് ലാലിഗ മത്സരത്തിലാണ് മെസിക്ക് പരുക്കേറ്റത്.

മത്സരശേഷം വിദഗ്ദ്ധ പരിശോധന നടത്തിയപ്പോള്‍ മെസിക്ക് രണ്ടുമുതല്‍ മൂന്നാഴ്ചവരെ വിശ്രമം വേണ്ടി വരുമെന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചത്. ഇതോടെ ചൊവ്വാഴ്ച സെൽറ്റിക്കിനെതിരെ നടക്കുന്ന ചാമ്പ്യന്‍സ് ലീഗ് മത്സരത്തലും വല്ലലോയ്ഡിനും ഒസാസുഗയ്ക്കും എതിരായ ലാലിഗ മത്സരങ്ങളിലും മെസിക്ക് കളിക്കാനാവില്ല.

അല്‍മേരിയുമായിട്ടുള്ള മത്സരത്തിന്റെ ഇരുപത്തിയൊന്നാം മിനിട്ടില്‍ മെസി ഒറ്റയ്ക്ക് നടത്തിയ മുന്നേറ്റത്തില്‍ ഗോള്‍ നേടിയെങ്കിലും പേശിവലിവിനെത്തുടര്‍ന്ന് കളം വിടുകയായിരുന്നു.