മൂന്ന് ഇന്ത്യന്‍ തുഴച്ചല്‍ താരങ്ങള്‍ക്ക് ഒളിമ്പിക്സ് യോഗ്യത

Webdunia
തിങ്കള്‍, 30 ഏപ്രില്‍ 2012 (19:52 IST)
PRO
PRO
മൂന്ന് ഇന്ത്യന്‍ തുഴച്ചല്‍ താരങ്ങള്‍ ലണ്ടന്‍ ഒളിമ്പിക്സിന് യോഗ്യത നേടി. ദക്ഷിണ കൊറിയല്‍ നടന്ന ഏഷ്യന്‍ ടൂര്‍ണമെന്റിലെ മികച്ച പ്രകടനത്തിലൂടെയാണ് ഒളിമ്പിക്സിന് യോഗ്യത നേടിയത്.

പുരുഷവിഭാഗം സിംഗിള്‍സ് സ്കള്ളില്‍ ഇന്ത്യയുടെ സ്വരണ്‍ സിംഗ് യോഗ്യത നേടി. മഞ്ജീത് സിംഗ് - സന്ദീപ് കുമാര്‍ സംഖ്യം ഡബിള്‍സിലും യോഗ്യത നേടി.

മഞ്ജീത് സിംഗ് ബേയ്ജിംഗ് ഒളിമ്പിക്സില്‍ പങ്കെടുത്തിരുന്നു.