മാഞ്ചസ്റ്റര്‍ തന്നെ റയലിന് കൈമാറിയത് വേദനിപ്പിച്ചിരുന്നുവെന്ന് ബെക്കാം

Webdunia
വെള്ളി, 1 നവം‌ബര്‍ 2013 (14:45 IST)
PRO
മാഞ്ചസ്റ്റര്‍ തന്നെ റയലിന് കൈമാറിയത് വേദനിപ്പിച്ചിരുന്നുവെന്ന് ഡേവിഡ് ബെക്കാം. കരിയറിലെ സുപ്രധാന നിമിഷങ്ങള്‍ അടങ്ങിയ ഫോട്ടോ ആല്‍ബത്തിന്റെ പ്രദര്‍ശനത്തിനിടയില്‍ ആരാധകരോട് ഫേസ്ബുക്കില്‍ സംവദിക്കുകയായിരുന്നു ഡേവിഡ് ബെക്കാം.

താന്‍ ഇന്ന് ഇവിടെ ഇരിക്കാനും നിങ്ങളോട് സംവദിക്കാനും കാരണം ഫെര്‍ഗൂസനാണ്. 1992 ല്‍ തന്റെ പതിനേഴാം വയസ്സില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡെന്ന പ്രശസ്ത ക്ലബ്ബില്‍ തന്നെ ഉള്‍പ്പെടുത്തിയത് ഫെര്‍ഗൂസനാണ്.

ഒരു പക്ഷെ മാഞ്ചസ്റ്ററിലെത്തിയിരുന്നില്ലെങ്കില്‍ താന്‍ ആരുമാകില്ലായിരുന്നു. എന്നാല്‍ 2003ല്‍ മാഞ്ചസ്റ്റര്‍ തന്നെ റയലിന് കൈമാറിയത് വേദനിപ്പിച്ചിരുന്നെന്നും ബെക്കാം വ്യക്തമാക്കി.

ഫോട്ടോ ആല്‍ബത്തിന്റെ പ്രദര്‍ശനത്തിന്റെ ഭാഗമായി ആയിരക്കണക്കിന് ആരാധകരോടാണ് ബെക്കാം ഫെയ്‌സ്ബുക്കിലൂടെ സംവദിച്ചത്. കളി മതിയാക്കിയ ബെക്കാം മിയാമിയില്‍ ഒരു മേജര്‍ ലീഗ് സോക്കര്‍ ക്ലബിന്റെ എക്‌സ്പാന്‍ഷന് പദ്ധതിയിടുന്നതായി കഴിഞ്ഞ ദിവസം വാര്‍ത്തകളുണ്ടായിരുന്നു.