ബെക്കാമിനെ കാണാന്‍ തിക്കും തിരക്കും; ഏഴുപേര്‍ക്ക് പരുക്ക്

Webdunia
വെള്ളി, 21 ജൂണ്‍ 2013 (12:53 IST)
PRO
ചൈനയിലെത്തിയ ഇതിഹാസ ഫുട്ബോള്‍ താരം ഡേവിഡ് ബെക്കാമിനെ കാണാനുള്ള ആവേശമുണ്ടാക്കിയ അപകടം ഒരു വാഹനപകടത്തിന് തുല്യമായി മാറി. ഏഴ് പേര്‍ക്കാണ് അപകടത്തില്‍ പരുക്കേറ്റത്. ചൈനയിലെ ഷാങ് ഹായ് തോംഗ്ജി യൂണിവേഴ്സിറ്റി സ്റ്റേഡിയത്തില്‍ തള്ളിക്കയറിയ ജനക്കൂട്ടത്തിന് നിയന്ത്രണം നഷ്ടമായുണ്ടായ അപകടത്തില്‍ ഏഴ് പേര്‍ക്ക് പരുക്കേറ്റതായാണ് റിപ്പോര്‍ട്ട്.

അഞ്ച് സുരക്ഷാ ഭടന്‍മാര്‍ക്കും രണ്ട് ആരാധകര്‍ക്കുമാണ് പരിക്കേറ്റത്. ആരാധകരിലൊരാള്‍ ജപ്പാനില്‍ നിന്നുള്ള വിദ്യാര്‍ത്ഥിനിയാണ്. ബെക്കാം എത്തുമെന്ന് ആരെയും അറിയിച്ചിരുന്നില്ലെന്നും എന്നാല്‍ സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ് സൈറ്റുകളിലൂടെ ഈ വിവരം പ്രചരിച്ചതോടെ ആയിരക്കണക്കിന് ജനങ്ങള്‍ എത്തുകയായിരുന്നുവെന്ന് സുരക്ഷാഉദ്യോഗസ്ഥര്‍ പറയുന്നു.