ബൂട്ടിയയുടെ സമ്പാദ്യം 16 കോടി

Webdunia
ചൊവ്വ, 25 മാര്‍ച്ച് 2014 (12:36 IST)
PRO
തൃണമൂല്‍ കോണ്‍ഗ്രസ്സിന്റെ സ്ഥാനാര്‍ഥിയായി പശ്ചിമബംഗാളിലെ ഡാര്‍ജിലിങ്ങില്‍ നിന്ന് മത്സരിക്കുന്ന ഫുട്‌ബോള്‍ താരം ബൈച്ചുങ് ബൂട്ടിയയുടെ സമ്പാദ്യം 16 കോടി. തെരെഞ്ഞടുപ്പ് കമ്മീഷന് ബൂട്ടിയ നല്കിയ കണക്കുകള്‍ പ്രകാരമാണിത്.

സ്വന്തം പേരില്‍ 3.89 കോടിയുടെയും ഭാര്യ മാധുരിക്ക് 1.08 കോടിയുടെയും സ്വന്തം സമ്പാദ്യമുണ്ട്. ബൂട്ടിയയുടെ കൈവശം തുകയായി 2.64 ലക്ഷവും ഭാര്യയുടെ കൈവശം 2.7 ലക്ഷവുമാണുള്ളത്. മറ്റ് സമ്പാദ്യങ്ങള്‍ സ്ഥലം, വാഹനം, കമ്പനി ഷെയറുകള്‍, കടപ്പത്രങ്ങള്‍ എന്നിവയിലാണ്.