കായികക്കുതിപ്പിന്റെ ആവേശപ്പോരാട്ടങ്ങള്‍ക്ക് ഇനി മുപ്പത്തിയാറ് നാളുകള്‍ മാത്രം. ഓരോ അണുവിലും വാശിയും ആവേശവും നിറച്ച് പ്രതിഭയുടെ മിന്നല്‍പ്പിണരാകാന്‍ താരങ്ങള്‍ ഒരുങ്ങിക്കഴിഞ്ഞു. നേട്ടങ്ങളുടെ കൊടുമുടിയിലേക്ക് ഓടിയും ചാടിയും വിസ്മയങ്ങള്‍ തീര്‍ക്കാന്‍ താരങ്ങള്‍ക്ക് വേണ്ട എല്ലാ സൌകര്യങ്ങളുമായി ലണ്ടനിലെ മത്സര മൈതാനങ്ങളും ഒരുങ്ങിക്കഴിഞ്ഞു. ഒളിമ്പിക്സിസിലെ സുവര്‍ണനേട്ടങ്ങളുടെയും നിമിഷങ്ങളുടെ മാത്രം പിഴവിലെ നഷ്ടങ്ങളുടെയും ചരിത്ര കൌതുകങ്ങളുടെയും വിവരണങ്ങളും വാര്‍ത്തകളുമായി വെബ്ദുനിയയും ഈ ആവേശത്തില്‍ പങ്കുചേരുന്നു. പ്രത്യേക ഒളിമ്പിക്സ് വാര്‍ത്തകള്‍ ദിവസവും വെബ്ദുനിയയില്‍ വായിക്കാം.
പോളിയോയെ കീഴടക്കി ‘മനുഷ്യ തവള’ ചാടിയത് ഉയരങ്ങളിലേക്ക്!
PRO
PRO
ചെറുപ്പത്തില്‍ പോളിയോ ആയിരുന്നു റേ ഇവ്‌റിയുടെ എതിരാളി. വീല്‍ ചെയറില്‍ ആയിരുന്നു കുറച്ചുകാലം ഇവ്‌റി. തളരാന്‍ തയ്യാറായിരുന്നില്ല ഇവ്‌റി. സ്വന്തമായി പരിശീലനങ്ങള്‍ നടത്തി പോളിയോയെ അതിജീവിച്ചു. പിന്നീട് കായികക്കുതിപ്പ് നടത്തി ഒളിമ്പിക്സില്‍ വീരേതിഹാസം കുറിച്ച ജീവിതമാണ് ഇവ്‌റിയുടേത്. പത്ത് ഒളിമ്പിക്സ് മെഡലുകളാണ് അമേരിക്കയുടെ ഇവ്‌റി സ്വന്തമാക്കിയിട്ടുള്ളത്. ഹൈജമ്പിലും ലോംഗ്ജമ്പിലും ട്രിപ്പിള്‍ ജമ്പിലുമായിരുന്നു മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് ബിരുദധാരിയായ ഇവ്‌റി നേട്ടങ്ങള്‍ സ്വന്തമാക്കിയത്.
ഇവ്‌റി 1900-ലായിരുന്നു ആദ്യമായി ഒളിമ്പിക്സില്‍ പങ്കെടുത്തത്. പാരീസില്‍ നടന്ന ഈ ഒളിമ്പിക്സില്‍ ഒരു ദിവസം തന്നെ മൂന്ന് വിഭാഗങ്ങളിലാണ് ഇവ്‌റി ഒന്നാമതെത്തിയത്. 1904 ഒളിമ്പിക്സില്‍ മൂന്ന് സ്വര്‍ണം നേടി. 1908 ഒളിമ്പിക്സില്‍ രണ്ട് സ്വര്‍ണമെഡലുകള്‍ നേടാന്‍ ഇവ്‌റിക്കായി. 1906ല്‍ ഏതന്‍സില്‍ നടന്ന ഇടക്കാല ഒളിമ്പിക്സിലും ഇവ്‌റി രണ്ട് സ്വര്‍ണ മെഡലുകള്‍ നേടി. ഈ ഒളിമ്പിക്സിന് ഔദ്യോഗിക അംഗീകാരമില്ല.
നിന്നുകൊണ്ട് ചാടി സ്വര്‍ണനേട്ടങ്ങള്‍ സ്വന്തമാക്കിയ ഇവ്‌റിയെ ‘മനുഷ്യ തവള’ എന്നായിരുന്നു കായികലോകം വിശേഷിപ്പിച്ചിരുന്നത്.
ഒളിമ്പിക്സ് വാര്‍ത്തകള്‍ വായിക്കാന്‍ ചുവടെ ക്ലിക്ക് ചെയ്യുക