പാഴാക്കിയ പെനാല്‍റ്റിയില്‍ ഇംഗ്ലണ്ടിന് വിജയം

Webdunia
വ്യാഴം, 7 ഫെബ്രുവരി 2013 (17:20 IST)
PRO
റൊണാള്‍ഡിഞ്ഞോ പത്തൊമ്പതാം മിനുട്ടില്‍ പാഴാക്കിയ പെനാല്‍റ്റിയില്‍ ബ്രസീലുമായുള്ള സൗഹൃദ മത്സരത്തില്‍ ഇംഗ്ലണ്ടിന് ജയം.ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ഇംഗ്ലണ്ടിന്റെ ഈ ചരിത്രവിജയം.

ഇടവേളക്കു ശേഷം ടീമില്‍ തിരിച്ചെത്തിയ മുന്‍ ലോക ഫുട്‌ബോബോളര്‍ റൊണാള്‍ഡിഞ്ഞോ പത്തൊമ്പതാം മിനുട്ടില്‍ പാഴാക്കിയ പെനാല്‍റ്റി വഴി വെച്ചത് ഇംഗ്ലണ്ടിന്റെ ചരിത്ര വിജയത്തിനാണ്.

23 വര്‍ഷത്തിന് ശേഷമാണ് ഇംഗ്ലണ്ട് ബ്രസീലിനെ ഒരു മത്സരത്തില്‍ തോല്‍പിച്ചത്. ഇംഗ്ലണ്ടിനായി ഇരുപത്തിയാറാം മിനുട്ടില്‍ റൂണിയും അറുപതാം മിനുട്ടില്‍ ഫ്രാങ്ക് ലംപാര്‍ഡും ഗോള്‍ നേടി. ബ്രസീലിന്റെ ഏക ഗോള്‍ ഫ്രെഡിന്റെ വകയായിരുന്നു.