ദീപിക ടൂര്‍ണമെന്റ് ഓഫ് ചാമ്പ്യന്‍സിന്റെ ഫൈനലില്‍

Webdunia
വെള്ളി, 27 ജനുവരി 2012 (12:42 IST)
PRO
PRO
ഇന്ത്യയുടെ ദീപിക പള്ളിക്കല്‍ ടൂര്‍ണമെന്റ് ഓഫ് ചാമ്പ്യന്‍സ് സ്ക്വാഷിന്റെ ഫൈനലില്‍ കടന്നു. ഇതാദ്യമായാണ് ഒരു ഇന്ത്യന്‍ താരം ടൂര്‍ണമെന്റ് ഓഫ് ചാമ്പ്യന്‍സ് സ്ക്വാഷിന്റെ ഫൈനലിലെത്തുന്നത്.

ന്യൂസിലാന്‍ഡിന്റെ ജാക്ലിന്‍ ഹോക്സിനെ പരാജയപ്പെടുത്തിയാണ് ദീപിക ഫൈനലിലെത്തിയത്. സ്കോര്‍ 11-5, 14-12, 11-9.

ഹോളണ്ടിന്റെ നതാലി ഗ്രിന്‍‌ഹാമിനെയാണ് ദീപിക ഫൈനലില്‍ നേരിടുക. ഈജിപ്റ്റിന്റെ ഷെര്‍ബിനിയെ പരാജയപ്പെടുത്തിയാണ് നതാലി ഗ്രിന്‍‌ഹാം ഫൈനലിലെത്തിയത്.