തന്നെപ്പോലെ തന്നെ മെസ്സിയും: പെലെ

Webdunia
ശനി, 4 ജനുവരി 2014 (12:46 IST)
PRO
പുതിയ ഫുട്‌ബോള്‍ താരങ്ങളുടെ തലമുറയില്‍ ലയണല്‍ മെസ്സിക്കാണ് താനുമായി സമാനതകളുള്ളതെന്ന് ഫുട്‌ബോള്‍ ഇതിഹാസം പെലെ.

ഫിഫ വീക്ക്‍ലി മാസികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ്‍ം പെലെ മെസ്സിയെ താനുമായി താരതമ്യപ്പെടുത്തിയത്. പരുക്കുകളെ അവഗണിച്ച് അഞ്ചാം തവണയും ബാലണ്‍ ഡിയോര്‍ വിജയം 26 കാരനായ അര്‍ജന്റീനക്കാരന്‍ അര്‍ഹിക്കുന്നുവെന്നും ബ്രസീലിയന്‍ ഫുട്‌ബോള്‍ ഇതിഹാസം പറഞ്ഞു.

‘റിബറി, ഇബ്രാഹിമോവിച്ച്, ക്രിസ്റ്റ്യാനോ റൊണാള്‍ഡോ എന്നിവരെല്ലാം വ്യത്യസ്ത കളിക്കാരാണെങ്കിലും തന്നെപ്പോലെ പ്രതിരോധകരായിരുന്നുവെന്നും പെലെ പറഞ്ഞു.

മെസ്സിയുടെ ശൈലിയാണ് തന്റേതുമായി കൂടുതല്‍ സാദൃശ്യം. പ്രിയപ്പെട്ട കളിക്കാരന്‍ ആരെന്ന് പറയാന്‍ കഴിയില്ല,. റൊണാള്‍ഡോയും ഇബ്രാഹിമോവികും സമാനരാണ്, റിബറി വിശിഷ്ടനായ കളിക്കാരനാണ്. മെസ്സിയെ ആരുമായും താരതമ്യം ചെയ്യാനാകില്ലെന്നും പെലെ പറഞ്ഞു.

ഈ മാസം 13ന് ബാലണ്‍ ഡിയോര്‍ വിജയിയെ പ്രഖ്യാപിക്കും. ഫ്രാങ്ക് റിബെറി, ലയണല്‍ മെസ്സി,ക്രിസ്റ്റിയാനോ റൊണാള്‍ഡോ എന്നിവരാണ് അവസാന ഘട്ടത്തിലെത്തി നില്‍ക്കുന്നവര്‍.