ജൂനിയര്‍ വനിത ഹോക്കി ടീമിന് പാരിതോഷികം പ്രഖ്യാപിച്ചു

Webdunia
വ്യാഴം, 8 ഓഗസ്റ്റ് 2013 (08:47 IST)
PRO
ജൂനിയര്‍ വനിതകളുടെ ഹോക്കി ലോകകപ്പില്‍ വെങ്കല മെഡല്‍ നേടിയ ഇന്ത്യന്‍ ടീമിന് കേന്ദ്ര കായിക മന്ത്രാലയം പാരിതോഷികം പ്രഖ്യാപിച്ചു.

50,000 രൂപ വീതമാണ് ഓരോ ടീമംഗത്തിനും സമ്മാനത്തുകയായി കായികമന്ത്രാലയം പ്രഖ്യാപിച്ചത്. പരിശീലകനും, മറ്റ് സപ്പോര്‍ട്ടിംഗ് സ്റ്റാഫുകള്‍ക്കും 25,000 രൂപ വീതവും ലഭിക്കും. ഇംഗ്ലണ്ടിനെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ കീഴടക്കിയാണ് ഇന്ത്യന്‍ വനിതകള്‍ ലോകകപ്പില്‍ വെങ്കലമെഡല്‍ സ്വന്തമാക്കിയത്. ചരിത്രത്തിലാദ്യമായാണ് ജൂനിയര്‍ വനിതാ ലോകകപ്പില്‍ ഇന്ത്യക്ക് വെങ്കലം ലഭിക്കുന്നത്.

ചരിത്ര വിജയത്തിന് ശേഷം മടങ്ങിയെത്തിയ വനിതാ ടീം കേന്ദ്രകായിക മന്ത്രി ജിതേന്ദ്രസിംഗിനെ സന്ദര്‍ശിച്ചിരുന്നു. ടീമിന്റെ മുന്നോട്ടുള്ള പ്രയാണത്തില്‍ എല്ലാ പിന്തുണയും നല്‍കുമെന്ന് കായികമന്ത്രി അറിയിച്ചു.