കേരളത്തിലെ ഫുട്ബോള്‍ പ്രേമികള്‍ക്ക് ആഘോഷിക്കാവുന്ന സമയമാണിത്. ഐ എസ് എല്ലില്‍ കേരളാ ബ്ലാസ്റ്റേഴ്സ് സെമിയില്‍ പ്രവേശിച്ചു. പുനെ എഫ് സിയെ ഏകപക്ഷീയമായ ഒരു ഗോളിനാണ് കേരളാ ബ്ലാസ്റ്റേഴ്സ് തകര്‍ത്തത്. ഇയാന്‍ ഹ്യൂമാണ് വിജയഗോള്‍ നേടിയത്.
19 പോയിന്റുകളുമായാണ് കേരളാ ബ്ലാസ്റ്റേഴ്സ് സെമി പ്രവേശം സാധ്യമാക്കിയത്. ബുധനാഴ്ച നടക്കുന്ന മത്സരങ്ങളുടെ ഫലങ്ങള്‍ എന്തായാലും അതൊന്നും കേരളത്തിന്റെ സെമിപ്രവേശത്തിന് തടയിടാന്‍ പോന്നവയല്ല. നിലവില്‍ സെമി പ്രവേശം നടത്തിയ ടീമുകളാണ് ബുധനാഴ്ചത്തെ ഒരു മത്സരത്തില്‍ ഏറ്റുമുട്ടുന്നതെങ്കില്‍ അടുത്ത മത്സരത്തില്‍ പോയിന്റ് നിലയില്‍ ഏറ്റവും താഴെയുള്ളവരുടെ പോരാട്ടമാണ്.
ഏറ്റവും മികച്ച കളി പുറത്തെടുക്കാനുള്ള ഒരുപാട് അവസരങ്ങള്‍ പുനെയ്ക്ക് ലഭിച്ചെങ്കിലും അതൊന്നും ഗോളാക്കി മാറ്റാനോ കേരളത്തിനുമേല്‍ ആധിപത്യം പുലര്‍ത്താനോ അവര്‍ക്ക് കഴിഞ്ഞില്ല. നന്തിയുടെ സേവുകള്‍ കേരളത്തിന് വിജയം സമ്മാനിക്കുന്നതില്‍ വലിയ പങ്കുവഹിച്ചു.
ചൊവ്വാഴ്ച നടന്ന ചെന്നൈ - ഗോവ മത്സരം സമനിലയിലായതും കേരളത്തിന്റെ സെമിപ്രവേശത്തിന് കളമൊരുക്കി.