യു എസ് ഓപ്പണിന് ശേഷം ടെന്നീസില്‍ നിന്ന് വിരമിക്കുമെന്ന് ബെല്‍ജിയം താരം കിം ക്ലിസ്റ്റേഴ്സ്. പരുക്കിനെ തുടര്‍ന്നാണ് കിം ടെന്നീസിനോട് വിട പറയാന്‍ ഒരുങ്ങുന്നത്.
ഇത് രണ്ടാം തവണയാണ് കിം ടെന്നീസില്‍ നിന്ന് വിട പറയുന്നത്. പരുക്കിനെത്തുടര്‍ന്നു 2007ല്‍ കിം വിരമിച്ചിരുന്നു. എന്നാല്‍ 2009ല്‍ മത്സരംഗത്തേയ്ക്ക് മടങ്ങിവരികയും മൂന്ന് ഗ്രാന്‍ഡ്സ്ലാം കിരീടങ്ങള്‍ സ്വന്തമാക്കുകയും ചെയ്തു.
ഓഗസ്റ്റ് 27 മുതല്‍ സെപ്റ്റംബര്‍ 9 വരെയാണു യുഎസ് ഓപ്പണ്‍.