കായിക രംഗത്തെ തട്ടിപ്പിന് അഞ്ചുവര്‍ഷം തടവ്

Webdunia
വ്യാഴം, 14 നവം‌ബര്‍ 2013 (19:11 IST)
PRO
തട്ടിപ്പ് നടത്തുന്ന താരങ്ങള്‍ക്ക് അഞ്ചു വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കുന്ന നിയമം വരുന്നു. കായികരംഗത്തെ ശുദ്ധീകരിക്കുകയെന്ന ലക്ഷ്യമിട്ട് കേന്ദ്ര നിയമ മന്ത്രാലയവുമായി ചേര്‍ന്ന് കായിക മന്ത്രാലയം ഇതിന്റെ കരട് ബില്‍ തയ്യാറാക്കി.

ഐപിഎല്‍ വാതുവെപ്പ് ഉള്‍പ്പെടെ കായികരംഗത്തിന് നാണക്കേടുണ്ടാക്കിയ കേസുകള്‍ നടക്കുന്ന സാഹചര്യത്തിലാണ് കേന്ദ്രം പുതിയ നിയമത്തിന് രൂപം നല്‍കുന്നത്.

മത്സരഫലത്തെ സ്വാധീനിക്കും വിധം പ്രത്യക്ഷമായോ പരോക്ഷമായോ തട്ടിപ്പ് പ്രകടനം നടത്തുന്നത് കുറ്റകരമാക്കുന്നതാണ് നിര്‍ദ്ദിഷ്ട ബില്‍. കായിക താരങ്ങള്‍ക്ക് അഞ്ചു വര്‍ഷം വരെ തടവും പത്തു ലക്ഷം രൂപ വരെ പിഴയും ശിക്ഷ ലഭിച്ചേക്കാം. മത്സരഫലം മാറിയില്ലെങ്കിലും തട്ടിപ്പ് നടത്തിയെന്ന് ബോധ്യപ്പെട്ടാല്‍ ശിക്ഷിക്കപ്പെടും.