കല്‍മാഡിയെ പുറത്താക്കില്ല; ഒളിമ്പിക്സ് ബഹിഷ്ക്കരിക്കില്ല: ഐഒ‌എ

Webdunia
വെള്ളി, 2 മാര്‍ച്ച് 2012 (17:37 IST)
PRO
PRO
ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍(ഐഒ‌എ) പ്രസിഡന്റ് സ്ഥാനത്ത് നിന്ന് സുരേഷ് കല്‍മാഡിയെ പുറത്താക്കില്ല. ഡല്‍ഹിയില്‍ ചേര്‍ന്ന ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്റെ യോഗത്തിലാണ് ഈ തീരുമാനമെടുത്തത്.

ഗെയിംസ് അഴിമതിയുമായി ബന്ധപ്പെട്ട് അറസ്റ്റിലായെങ്കിലും പ്രസിഡന്റ് സ്ഥാനം ഔദ്യോഗികമായി കല്‍മാഡി ഒഴിഞ്ഞിട്ടല്ല. എന്നാല്‍ പ്രസിഡന്റിന്റെ പൂര്‍ണ അധികാരത്തോടെ ആക്ടിംഗ് പ്രസിഡന്റ് വി കെ മല്‍ഹോത്ര അസോസിയേഷനെ നയിക്കും. സംഘടനയില്‍ കല്‍മാഡിയുടെ സ്ഥാനം എന്താണെന്ന് വ്യക്തമാക്കണമെന്ന് അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി നേരത്തെ നിര്‍ദ്ദേശിച്ചിരുന്നു. ഇതേതുടര്‍ന്നാണ് ഐഒ‌എ യോഗം ഇതുസം‌ബന്ധിച്ച് തീരുമാനമെടുത്തത്.

അതേസമയം ഒളിമ്പിക്സ് ബഹിഷ്കരിക്കുന്ന തരത്തിലുള്ള ഒരു തീരുമാനവും കൈക്കൊണ്ടിട്ടില്ലെന്ന് ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ സെക്രട്ടറി ജനറല്‍ രണ്‍ധീര്‍ സിംഗ് അറിയിച്ചു.