കന്യാകുമാരിയില്‍ എസ് പി മുരളീധരന് പുതിയ ദൌത്യം

Webdunia
വെള്ളി, 26 ഏപ്രില്‍ 2013 (09:52 IST)
PRO
ഇന്ത്യാ - ലങ്ക അതിര്‍ത്തിയിലെ പാക് കടലിടുക്ക് താണ്ടിയ ആദ്യ മലയാളിയെന്ന റെക്കോര്‍ഡുമായി ചരിത്രത്തിലേക്ക് നീന്തി കയറിയ എസ് പി മുരളീധരന് പുതിയ ദൌത്യം

സ്വാമി വിവേകാന്ദന്‍റെ നൂറ്റമ്പതാം ജന്മദിനാഘോഷത്തിന്‍റെ ഭാഗമായി എസ് പി മുരളീധരന്‍ കന്യാകുമാരിയില്‍ വിവേകാനന്ദപ്പാറയ്ക്കു ചുറ്റും സാഹസിക നീന്തല്‍ നടത്തുന്നു.

സ്പീക്കര്‍ ജി. കാര്‍ത്തികേയന്‍ നീന്തല്‍ ഫ്ളാഗ് ഓഫ് ചെയ്യും. വിവേകാനന്ദ കേന്ദ്ര പ്രസിഡന്‍റ് പി. പരമേശ്വരന്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ കന്യാകുമാരി എംപി ഹെലന്‍ ഡേവിഡ്സണ്‍, തമിഴ്നാട് വനംവകുപ്പ് മന്ത്രി കെടി.പച്ചൈമാല്‍, മുന്‍ കേന്ദ്രമന്ത്രി ഒ രാജഗോപാല്‍, എംഎല്‍എമാരായ കെ മുരളീധരന്‍, എ എം ആരിഫ്, കന്യാകുമാരി ജില്ലാ കലക്റ്റര്‍ നാഗരാജന്‍ തുടങ്ങിയവര്‍ പങ്കെടുക്കും.


ചിത്രത്തിനു കടപ്പാട്-( എസ്പിഎം സ്വിം. കോ.ഇന്‍ വെബ്സൈറ്റ്)