ഒളിമ്പിക്സ്: പേസിനും ഭൂ‍പതിക്കും ജയം

Webdunia
ചൊവ്വ, 31 ജൂലൈ 2012 (12:57 IST)
PRO
PRO
ലണ്ടന്‍ ഒളിമ്പിക്സില്‍ ഇന്ത്യയുടെ പുരുഷ ഡബിള്‍സ് ടെന്നീസ് ടീമുകള്‍ക്ക് ജയം. ലിയാണ്ടര്‍ പേസ് - വിഷ്ണുവര്‍ധന സഖ്യം ഹോളണ്ടിന്റെ റോബിന്‍ ഹാസെ-ഴാന്‍ ജൂലിയന്‍ റോജര്‍ സഖ്യത്തെയാണ് പരാജയപ്പെടുത്തിയത്. സ്കോര്‍: 7-6 (1), 4-6, 6-2.

മഹേഷ് ഭൂപതി - രോഹന്‍ സഖ്യം ബെലറുസിന്റെ മാക്‌സ് മിര്‍നി-അലക്‌സാണ്ടര്‍ ബുറി സഖ്യത്തെയാണ് പരാജയപ്പെടുത്തിയത്. സ്കോര്‍: 7-6, 6-7, 8-6. 8-6.

ഫ്രാന്‍സിന്റെ മൈക്കല്‍ ലോധ്ര- ജൊ വില്‍ഫ്രഡ് സോംഗ സഖ്യത്തെയാണ് പേസ് - വിഷ്ണുവര്‍ധന സഖ്യം അടുത്ത ഘട്ടത്തില്‍ നേരിടുക. ഫ്രാന്‍സിന്റെ തന്നെ ഗാസ്‌ക്വറ്റ്-ബെന്നെറ്റൊ സഖ്യത്തെയാണ് ഭൂപതി - ബൊപ്പണ്ണ സഖ്യം അടുത്ത ഘട്ടത്തില്‍ നേരിടുക.