ഒരുലക്ഷം കാണികളെ ഉള്‍കൊള്ളുന്ന 495 മില്യണ്‍ പൗണ്ടിന്റെ സ്റ്റേഡിയം നവീകരണം

Webdunia
ബുധന്‍, 22 ജനുവരി 2014 (09:29 IST)
PRO
ന്യൂ ക്യാമ്പ് സ്റ്റേഡിയം നവീകരിക്കാന്‍ ബാഴ്‌സലോണ 495 മില്യണ്‍ പൗണ്ടിന്റെ പദ്ധതി നടപ്പിലാക്കാനൊരുങ്ങുന്നു. ഒരുലക്ഷത്തിലധികം ആളുകളെ ഉള്‍ക്കൊള്ളുന്ന വിധത്തില്‍ സ്‌റ്റേഡിയം നവീകരിക്കാനാണ് പദ്ധതി.

നിലവില്‍ 99,354 കാണികള്‍ക്കുള്ള ഇരിപ്പടങ്ങളോടെ നിലവില്‍ യൂറോപ്പിലെ ഏറ്റവും വലിയ സ്റ്റേഡിയമാണ് നൂ ക്യാമ്പ്.പദ്ധതി നിര്‍ദേശം ഏപ്രിലില്‍ നടക്കുന്ന ബാഴ്‌സ ബോര്‍ഡ് യോഗത്തില്‍ വോട്ടിനിടുമെന്നാണ് വിവരം. മത്സരങ്ങളിലൂടെ ലഭിക്കുന്ന വരുമാനം വര്‍ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ബാഴ്‌സ തങ്ങളുടെ ഹോം ഗ്രൗണ്ട് നവീകരിക്കാനുള്ള പദ്ധതി തയ്യാറായിരിക്കുന്നത്.

2017 ല്‍ ആരംഭിച്ച് 2021ല്‍ പദ്ധതി പൂര്‍ത്തീകരിക്കുന്ന തരത്തിലാണ് പദ്ധതി. സ്റ്റേഡിയത്തിന്റെ മേല്‍ക്കൂര നിര്‍മ്മാണവും പുതിയ ഇന്‍ഡോര്‍ ബാസ്‌ക്കറ്റ് ബോള്‍ സ്‌റ്റേഡിയ നിര്‍മ്മാണവും പദ്ധതിയിലുണ്ട്.