ഐ പി എല്‍ ഫുട്ബോള്‍: കോച്ചിനെ പുറത്താക്കി

Webdunia
തിങ്കള്‍, 1 ഏപ്രില്‍ 2013 (17:05 IST)
PRO
ഇംഗ്ലീഷ്‌ പ്രീമിയര്‍ ലീഗ്‌ ഫുട്‌ബോള്‍ ടീം സണ്ടര്‍ലാന്‍ഡ്‌ കോച്ച്‌ മാര്‍ട്ടിന്‍ ഒ നീലിനെ മാഞ്ചസ്‌റ്റര്‍ യുണൈറ്റഡിനോട്‌ തോറ്റതിനു മണിക്കൂറുകള്‍ക്കു ശേഷം സണ്ടര്‍ലാന്‍ഡ്‌ കോച്ചിനെ പുറത്താക്കിയത്‌.

ലീഗ്‌ സീസണില്‍ തുടര്‍ച്ചയായി എട്ടു കളികളിലാണു സണ്ടര്‍ലാന്‍ഡ്‌ ജയിക്കാതെ മടങ്ങിയത്‌. സമനിലയില്‍നിന്നു നേടിയ രണ്ടു പോയിന്റ്‌ മാത്രമാണ്‌ അവര്‍ക്കു നേടാനായത്‌.

66 കളികളില്‍ സണ്ടര്‍ലാന്‍ഡിന്റെ കോച്ചായ മാര്‍ട്ടിന്‍ 21 കളികളില്‍ ടീമിനെ ജയിപ്പിച്ചു. 25 തോല്‍വികളാണ്‌ അദ്ദേഹത്തിന്റെ ശിക്ഷണത്തിലിറങ്ങിയ ടീം വഴങ്ങിയത്‌. ലീഗ്‌ സീസണില്‍ പുറത്താക്കപ്പെടുന്ന അഞ്ചാമത്തെ കോച്ചാണു മാര്‍ട്ടിന്‍.