ഉഷ സ്കൂള്‍: സെലക്ഷന്‍ ഫെബ്രുവരി അഞ്ചിന്

Webdunia
ബുധന്‍, 2 ഫെബ്രുവരി 2011 (15:47 IST)
ഉഷ സ്കൂള്‍ ഓഫ് അത്‌ലറ്റിക്സിലേക്കുള്ള തിരഞ്ഞെടുപ്പ് ഫെബ്രുവരി അഞ്ചിനു നടക്കും. കിനാലൂരിലെ സ്കൂള്‍ ക്യാംപസിലാണ് തിരഞ്ഞെടുപ്പ് പ്രക്രിയകള്‍ നടക്കുക.

പെണ്‍കുട്ടികള്‍ക്കാണ് പ്രവേശനം. കായികാഭിരുചിയുള്ള, 1997, 98, 99 വര്‍ഷത്തില്‍ ജനിച്ചവര്‍ക്ക് തിരഞ്ഞെടുപ്പിന് ഹാജരാകാം.

തദ്ദേശസ്ഥാപനങ്ങളില്‍നിന്നുള്ള ജനന സര്‍ട്ടിഫിക്കറ്റ്, ബയോഡേറ്റ, പാസ്പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം രാവിലെ എട്ടിനു സ്പോര്‍ട്സ് ഡ്രസില്‍ എത്തണം. ഫോണ്‍: 0496-2645811.