വരാനിരിക്കുന്ന പതിറ്റാണ്ടുകളില്‍ നമ്മുടെ ആരോഗ്യത്തിന് ഏറ്റവും പ്രശ്നം സൃഷ്ടിക്കുന്ന ഘടകം എന്തായിരിക്കും എന്നു ഊഹിക്കാന്‍ കഴിയുമോ ? അത് മറ്റൊന്നുമായിരിക്കില്ല, സമ്മര്‍ദ്ദം. അതെ നാളത്തെ യുവത്വം അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രതിസന്ധി സമ്മര്‍ദ്ദമായിരിക്കും.
ഇക്കാര്യത്തില്‍ അമ്മയുടെ മുന്‍കരുതലുകള്‍ ഏറെ പ്രസക്തമാണ്. പക്ഷേ അത് യുവത്വത്തിലല്ല, ബാല്യകാലത്താണ് വേണ്ടത്. കുട്ടിക്കാലത്തെ അനുഭവങ്ങള്‍ ഒരു വ്യക്തിയുടെ സാമൂഹ്യ ജീവിതത്തെയും കഴിവുകളെയും സ്വാധീനിക്കുന്നു എന്നാണ് ഇതു സംബന്ധിച്ച പഠനങ്ങള്‍ സൂചിപ്പിക്കുന്നത്.
കടുത്ത സമ്മര്‍ദ്ദവും പീഡന അനുഭവങ്ങളും അനുഭവിക്കുന്ന കുട്ടികളില്‍ സമ്മര്‍ദ്ദത്തെ പ്രതിരോധിക്കാനുള്ള കഴിവു കുറയും. ഇവരില്‍ സമ്മര്‍ദ്ദ ഹോര്‍മോണുകള്‍ കൂടുതലായി ഉത്പാദിപ്പിക്കപ്പെടുന്നു എന്നാണ് പഠനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നത്.
അമ്മയുടെ സംരക്ഷണം ഉണ്ടാകുകയും അതിനു സ്ഥിരതയുണ്ടാകുകയും ചെയ്തെങ്കിലേ ഇക്കാര്യത്തില്‍ പരിഹാരമാകൂ. സുരക്ഷിതത്വബോധം കുട്ടികള്‍ക്കു നല്‍കാന്‍ അമ്മയുടെ സ്നേഹത്തിനു കഴിയും. അരക്ഷിതത ബോധമുള്ളവര്‍ക്ക് ജീവിതവിജയം പലപ്പോഴും അകലെയായിരിക്കും.