അച്ഛനും അമ്മയും അറിയാന്‍... ഇങ്ങനെയായിരിക്കണം നിങ്ങള്‍ !

ശനി, 7 ഒക്‌ടോബര്‍ 2017 (13:34 IST)
ഗര്‍ഭാവസ്ഥ മുതല്‍ അമ്മയുടെ സംരക്ഷണത്തിനും കുട്ടിയുടെ ശരിയായ വളര്‍ച്ചയ്ക്കും ബുദ്ധി വികാസത്തിനും വേണ്ടി എന്തൊക്കെ കാര്യങ്ങളാണ് ആവശ്യമായി വരുന്നത് എന്ന് മനസ്സിലാക്കി കുടുംബ ജീവിതം തുടങ്ങിയാല്‍ മാത്രമേ നാളത്തെ നല്ല മാതാപിതാക്കളാവാന്‍ നമുക്ക് കഴിയുകയുള്ളൂ.
 
പ്രസവിച്ച അമ്മയ്ക്കും കുഞ്ഞിനും പ്രത്യേകിച്ച് അസുഖങ്ങളോ അപാകതകളോ ഒന്നും കാണാനില്ലെങ്കിലും ഒരു ശിശു രോഗ വിദഗ്ദ്ധനെ കൂടി കാണിച്ച് ഉപദേശം തേടേണ്ടതാണ്. അമ്മയുടെയും കുഞ്ഞിന്‍റെയും ആഹാരം, പരിചരണം, ചികിത്സ എന്നിവ ശ്രദ്ധിക്കണം.
 
ഒരു മനുഷ്യന്റെ വളര്‍ച്ചയുടെ ഏറ്റവും പ്രധാനപ്പെട്ട കാലമാണ് ജനനം മുതല്‍ 6 വയസ്സു വരെ. ഇതില്‍ പരമ പ്രധാനം ജനനം മുതല്‍ മൂന്ന് വയസ്സു വരെയുള്ള കാലഘട്ടമാണ്. കുട്ടിയുടെ തലച്ചോറിന്‍റെ ഭൂരിഭാഗം വളര്‍ച്ചയും ഈ കാലയളവില്‍ നടന്നിരിക്കും.
 
കുട്ടി പുറം ലോകവുമായി ബന്ധപ്പെടുന്ന കാലമാണ് പ്രീ പ്രൈമറി വിദ്യാഭ്യാസ കാലഘട്ടം. പുതിയ സാഹചര്യവും പുതിയ രീതികളും കുട്ടിയില്‍ ഉണ്ടാക്കുന്ന സ്വാധീനം വളരെ വലുതാണ്. ഈ മാറ്റം അനുകൂലവും അഭികാമ്യവുമാക്കാനുള്ള തയ്യാറെടുപ്പ് പ്രീ പ്രൈമറി സ്കൂളൂകളില്‍ നടത്തിയിരിക്കണം.
 
പഠനത്തില്‍ താത്പര്യമുണ്ടാക്കാനും പഠന വൈകല്യത്തിന്‍റെ സൂചനകള്‍ കണ്ടുപിടിക്കാനും പ്രീ-പ്രൈമറി കാലഘട്ടം പ്രയോജനപ്പെടുത്തണം. കൗമാരം മാറ്റങ്ങളുടെ കാലമാണ്. അതുമൂലമുള്ള പ്രശ്നങ്ങളും നിരവധിയാണ്. അതിനെല്ലാം പരിഹാരമുണ്ടാക്കാനും കുടുംബജീവിത വിദ്യാഭ്യാസം നല്‍കാനും ഈ കാലഘട്ടത്തില്‍ ശ്രദ്ധിക്കണം.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍