ഗ്രേറ്റ്ഫാദര്‍ മമ്മൂട്ടിക്ക് നല്കിയ ഹനീഫ് അദേനി ഇനി ദുല്‍ക്കറിനെ പൊലീസാക്കും, ഒരു മരണമാസ് പടം; കൂടുതല്‍ വിവരങ്ങള്‍ ഇതാ
വ്യാഴം, 21 സെപ്റ്റംബര്‍ 2017 (15:24 IST)
മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും വലിയ പണംവാരിപ്പടമായിരുന്നു ദി ഗ്രേറ്റ്ഫാദര്‍. ഹനീഫ് അദേനി സംവിധാനം ചെയ്ത ഈ സിനിമ ബിഗ്ബിക്ക് ശേഷം മമ്മൂട്ടിയുടേതായി വന്ന സ്റ്റൈലിഷ് ത്രില്ലര്‍ ആയിരുന്നു.
എഴുപതുകോടിയോളം കളക്ഷന്‍ നേടിയ ഗ്രേറ്റ്ഫാദറിന് ശേഷം ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ദുല്‍ക്കര്‍ സല്‍മാനാണ് നായകന്. ചിത്രത്തില്‍ ദുല്‍ക്കറിന്റേത് ഒരു പൊലീസ് കഥാപാത്രമാണ്.
ഈ സിനിമ ഒരു മരണമാസ് ചിത്രമായിരിക്കുമെന്ന് നിര്‍മ്മാതാവ് ആന്റോ ജോസഫ് ആണ് വെളിപ്പെടുത്തിയത്. ചിത്രീകരണം അടുത്ത വര്‍ഷം അവസാനത്തോടെ തുടങ്ങും.
ദുല്‍ക്കറിന്റെ കരിയറിലെ ഏറ്റവും വലിയ ഹിറ്റ് എന്ന ലക്ഷ്യം വച്ചാണ് ഹനീഫ് അദേനി ഇറങ്ങിയിരിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥാരചന ആരംഭിച്ചതായും റിപ്പോര്‍ട്ടുണ്ട്.