മോഹന്‍ലാല്‍ കഴിഞ്ഞാല്‍ പിന്നെ ദുല്‍ക്കറാണ്, അക്കാര്യത്തില്‍ സംശയമില്ല!

തിങ്കള്‍, 21 ഓഗസ്റ്റ് 2017 (19:26 IST)
ചില കാര്യങ്ങള്‍ സംഭവിക്കാന്‍ അതിന്‍റേതായ സമയമുണ്ട് എന്നല്ലേ പറയുക. എല്ലാ നല്ല കാര്യങ്ങളും അത് നടക്കേണ്ടതായ സമയത്ത് നടന്നിരിക്കും. ലാല്‍ ജോസ് - മോഹന്‍ലാല്‍ കൂട്ടുകെട്ടിന്‍റെ കാര്യവും അങ്ങനെതന്നെ.
 
മോഹന്‍ലാലും ലാല്‍ ജോസും ഒന്നിക്കുന്ന ആദ്യ സിനിമ ‘വെളിപാടിന്‍റെ പുസ്തകം’ ഈ ഓണക്കാലത്ത് റിലീസാണ്. ബെന്നി പി നായരമ്പലം തിരക്കഥയെഴുതിയിരിക്കുന്ന ചിത്രം പൂര്‍ണമായും ഒരു ഫാമിലി എന്‍റര്‍ടെയ്നറാണ്.
 
ഈ സിനിമയ്ക്ക് ശേഷം ലാല്‍ ജോസ് വീണ്ടും ദുല്‍ക്കറുമായി ഒന്നിക്കുകയാണ്. വിക്രമദിത്യന്‍ കഴിഞ്ഞ് ലാല്‍ ജോസ് ചെയ്യുന്ന ദുല്‍ക്കര്‍ ചിത്രത്തിന് ‘ഒരു ഭയങ്കര കാമുകന്‍’ എന്നാണ് പേര്.
 
ആര്‍ ഉണ്ണിയുടെ ഇതേ പേരിലുള്ള കഥയാണ് ചലച്ചിത്രരൂപം പ്രാപിക്കുന്നത്. വനത്തിന് സമീപമുള്ള ഒരു ഗ്രാമത്തിലാണ് സിനിമയുടെ കഥ നടക്കുന്നത് എന്നാണ് ലഭിക്കുന്ന വിവരം. ഷൂട്ടിംഗ് ഉടന്‍ ആരംഭിക്കും. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍