അടുത്തിടെയാണ് നടി അഭിനയയുടെ വിവാഹം കഴിഞ്ഞത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി തന്റെ വിവാഹ വിശേഷങ്ങള്‍ തന്നെയാണ് അഭിനയ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചുകൊണ്ടിരിക്കുന്നത്. വിവാഹ നിശ്ചയം മുതല്‍ ഓരോന്നും ഒന്നുവിടാതെ അപ്‌ഡേറ്റ് ചെയ്യുന്നുണ്ട്. ഏറ്റവും ഒടുവില്‍ ഗ്രാന്റ് ആയി നടന്ന വിവാഹ റിസപ്ഷന്റെ ചിത്രങ്ങളാണ് പങ്കുവച്ചിരിയ്ക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച ഫോട്ടോകള്‍ക്ക് താഴെ ആശംസകളും അഭിനന്ദനങ്ങളും നിറയുകയാണ്.
നിശ്ചയം മുതല്‍ ബാച്ചിലര്‍ പാര്‍ട്ടിയുടെയും മെഹന്തിയുടെയും വിവാഹത്തിന്റെയും റിസപ്ഷന്റെയും എല്ലാം ചിത്രങ്ങള്‍ പങ്കുവച്ച അഭിനയ തന്റെ ഭര്‍ത്താവ് വെഗേസന കാര്‍ത്തിക് ആരാണ് എന്ന് മാത്രം എവിടെയും പറഞ്ഞിട്ടില്ല. പതിനഞ്ച് വര്‍ഷമായുള്ള പ്രണയമാണ്. ഞങ്ങള്‍ ഒന്നിച്ച് പഠിച്ചു വളര്‍ന്നവരാണ്. ജഡ്ജ്‌മെന്റല്‍ അല്ലാതെ, എന്നെ ഏറ്റവും നന്നായി കേട്ടിരിക്കുന്ന ആള്‍, സ്വീറ്റാണ് എന്നൊക്കെ ഒരു അഭിമുഖത്തില്‍ പറഞ്ഞിട്ടുണ്ട്.
മരിച്ചു പോയ എന്റെ അമ്മയ്ക്ക് ശേഷം ജീവിതത്തില്‍ എന്നെ ഇത്രയധികം സ്വാധീനിച്ച ആള്‍ എന്ന് വിശേഷിപ്പിച്ച അഭിനയ, ആരാണ് ആളെന്ന പേര് പോലും അന്ന് വെളിപ്പെടുത്തിയിരുന്നില്ല. കാർത്തിക് ആണ് വരൻ. സണ്ണി വര്‍മ എന്നാണ് കാര്‍ത്തിക്കിന്റെ മറ്റൊരു പേര്. റോയല്‍ മറിയന്‍ ഫുഡ് പ്രൈവറ്റ് ലിമിറ്റഡിന്റെ ഡയരക്ടറാണ് ഇദ്ദേഹം. കാര്‍ത്തിക്കും അഭിനയയെ പോലെ സംസാര ശേഷിയും കേള്‍വിയും ഇല്ലാത്ത ആളാണ് എന്ന ഗോസിപ്പുകള്‍ ഇപ്പോള്‍ ശക്തമാണ്. എന്നാല്‍ സണ്ണിയ്ക്ക് നന്നായി സംസാരിക്കാനും കേള്‍ക്കാനും സാധിക്കും.