ഹിന്ദുക്കൾ ആവശ്യപ്പെടുന്നത് ഇന്ത്യയിലെ മൂന്ന് സ്ഥലങ്ങൾ മാത്രം, അയോദ്ധ്യയ്ക്ക് പിന്നാലെ മഥുരയും കാശിയും ആവശ്യപ്പെട്ട് യോഗി ആദിത്യനാഥ്

അഭിറാം മനോഹർ
വ്യാഴം, 8 ഫെബ്രുവരി 2024 (16:05 IST)
അയോദ്ധ്യയ്ക്ക് ശേഷം മഥുരയും കാശിയുമാണ് ബിജെപിയുടെ പട്ടികയില്‍ അടുത്തുള്ളതെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഇന്ത്യയിലെ മൂന്ന് സ്ഥലങ്ങള്‍ മാത്രമാണ് ഹിന്ദു വിഭാഗക്കാര്‍ ആവശ്യപ്പെടുന്നതെന്നും അയോദ്ധ്യ,മഥുര,കാശി എന്നിവ ഹിന്ദുക്കളുടേതാണെന്നും ഉത്തര്‍പ്രദേശ് നിയമസഭയില്‍ നടത്തിയ പ്രസംഗത്തില്‍ യോഗി വ്യക്തമാക്കി.
 
അയോദ്ധ്യയിലെ രാമക്ഷേത്ര പ്രതിഷ്ടയില്‍ രാജ്യമാകെ സന്തോഷിച്ചു. ഈ പ്രാണ പ്രതിഷ്ട നേരത്തെ തന്നെ നടക്കുമായിരുന്നു. ബിജെപി വെറും വാഗ്ദാനങ്ങളല്ല ജനങ്ങള്‍ക്ക് നല്‍കുന്നത്. അയോദ്ധ്യ,മഥുര,കാശി എന്നിവിടങ്ങളിലെ വികസനപ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുത്തിയിരുന്നത് മുന്‍ സര്‍ക്കാറുകളായിരുന്നുവെന്നും യോഗി കുറ്റപ്പെടുത്തി.
 
അയോദ്ധ്യയെ കര്‍ഫ്യൂവിന്റെയും നിരോധനങ്ങളുടെയും പട്ടികയില്‍ പെടുത്തിയത് മുന്‍ സര്‍ക്കാരുകളാണ്. വര്‍ഷങ്ങളോളം അത്തരം അനീതികള്‍ നേരിടേണ്ടി വന്നു. 5,000 വര്‍ഷം നീണ്ടുനിന്ന അനീതിയുടെ കഥയാണ് അയോദ്ധ്യയ്ക്ക് പറയാനുള്ളതെന്നും യോഗി പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

Next Article