ബാബറിന്റേതല്ല, ശ്രീരാമന്റെയും ശ്രീകൃഷ്ണന്റെയും ശ്രീബുദ്ധന്റെയും പാരമ്പര്യം മാത്രമേ ഇന്ത്യയില്‍ നിലനില്‍ക്കുകയുള്ളുവെന്ന് യോഗി ആദിത്യനാഥ്

സിആര്‍ രവിചന്ദ്രന്‍
ചൊവ്വ, 17 ഡിസം‌ബര്‍ 2024 (14:29 IST)
ശ്രീരാമന്റെയും ശ്രീകൃഷ്ണന്റെയും ശ്രീബുദ്ധന്റെയും പാരമ്പര്യം മാത്രമേ ഇന്ത്യയില്‍ നിലനില്‍ക്കുകയുള്ളുവെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. യുപി നിയമസഭയിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. മുസ്ലിം ഭൂരിപക്ഷ മേഖലയിലൂടെ മുദ്രാവാക്യങ്ങളുമായി ഹിന്ദു സംഘടനകളുടെ റാലികള്‍ കടന്നു പോകുന്നത് സംഘര്‍ഷങ്ങള്‍ ഉണ്ടാക്കുമെന്ന് പ്രതിപക്ഷം പറഞ്ഞിരുന്നു. ഇതില്‍ പ്രതികരിച്ചു സംസാരിക്കുകയായിരുന്നു യോഗി. ഹിന്ദു റാലികള്‍ മുസ്ലിം ഭൂരിപക്ഷ മേഖലയിലൂടെ കടന്നുപോകരുതെന്ന് ഭരണഘടനയില്‍ എവിടെയാണ് പറഞ്ഞിട്ടുള്ളതെന്ന് യോഗി ചോദിച്ചു.
 
പള്ളികള്‍ക്ക് മുന്നില്‍ റാലികള്‍ അനുവദിക്കാത്തത് തന്നെ അത്ഭുതപ്പെടുത്തുന്നുവെന്നും ഇത് പൊതു റോഡാണെന്നും ഇതിലൂടെയുള്ള റാലി ആര്‍ക്കെങ്കിലും തടയാന്‍ കഴിയുന്നത് എങ്ങനെയാണെന്നും യോഗി ആദിത്യനാഥ് ചോദിച്ചു. ജയ് ശ്രീരാം എന്നത് പ്രകോപനപരമായ മുദ്രാവാക്യം അല്ലെന്നും അത് തങ്ങളുടെ വിശ്വാസത്തിന്റെ ഭാഗമാണെന്നും അല്ലാഹു അക്ബര്‍ എന്ന് വിളിക്കുന്നത് പ്രകോപനപരമാണെന്ന് പറഞ്ഞാല്‍ ആരെങ്കിലും അംഗീകരിക്കുമോ എന്നും ആദിത്യനാഥ് ചോദിച്ചു.

അനുബന്ധ വാര്‍ത്തകള്‍

Next Article