ഉത്തർപ്രദേശ് ബിജെപിയിൽ ഭിന്നത രൂക്ഷം, കേശവ് പ്രസാദ് മൗര്യയുമായി ജെ പി നദ്ദ കൂടിക്കാഴ്ച നടത്തി

അഭിറാം മനോഹർ

ബുധന്‍, 17 ജൂലൈ 2024 (14:53 IST)
BJP, UP
ഉത്തര്‍പ്രദേശ് ബിജെപിക്കുള്ളില്‍ ഭിന്നത രൂക്ഷമായതിനെ തുടര്‍ന്ന് ഉത്തര്‍പ്രദേശ് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയുമായി ചര്‍ച്ച നടത്തി ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദ. മൗര്യയും മുഖ്യമന്ത്രി ആദിത്യനാഥും തമ്മില്‍ ഭിന്നത രൂക്ഷമായതിനെ തുടര്‍ന്നാണ് ചര്‍ച്ച. അതേസമയം കൂടിക്കാഴ്ചയെ പറ്റി പ്രതികരിക്കാന്‍ മൗര്യ വിസമ്മതിച്ചു.
 
സര്‍ക്കാര്‍ അല്ല പാര്‍ട്ടിയാണ് വലുതെന്ന് കഴിഞ്ഞ ദിവസം കേശവ് പ്രസാദ് മൗര്യ ബിജെപി സംസ്ഥാന എക്‌സിക്യൂട്ടീവ് യോഗത്തില്‍ അഭിപ്രായപ്പെട്ടിരുന്നു. ലോകസഭാ തിരെഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശില്‍ തിരിച്ചടിയുണ്ടാകാന്‍ കാരണം യോഗി ആദിത്യനാഥിന്റെ അമിതമായ ആത്മവിശ്വാസവും കാരണമായതായി യോഗത്തില്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു. തിരെഞ്ഞെടുപ്പില്‍ തോറ്റ പല സ്ഥാനാര്‍ഥികളും തോല്‍വിക്ക് യോഗിയുടെ നിലപാട് കാരണമായെന്ന അഭിപ്രായമുള്ളവരാണ്. യോഗി ആദിത്യനാഥുമായി ദീര്‍ഘകാലമായി അഭിപ്രായഭിന്നതയുള്ള നേതാവാണ് കേശവ് പ്രസാദ് മൗര്യ. ഈ സാഹചര്യത്തിലാണ് ജെപി നദ്ദ കേശവ് പ്രസാദുമായി ചര്‍ച്ച നടത്തിയത്. ബിജെപി യുപി സംസ്ഥാന അധ്യക്ഷനായ ഭൂപേന്ദ്ര സിങ് ചൗധരിയുമായും നദ്ദ ചര്‍ച്ച നടത്തിയേക്കും.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍