ആർഎസ്എസ് ഇടപ്പെട്ടോ? 2027ലും യുപിയെ നയിക്കുക യോഗി തന്നെ, പിന്തുണ നൽകി കേന്ദ്ര നേതൃത്വം

അഭിറാം മനോഹർ

ഞായര്‍, 28 ജൂലൈ 2024 (16:23 IST)
ബിജെപി മുഖ്യമന്ത്രിമാരുടെ യോഗത്തില്‍ യോഗി ആദിത്യനാഥിനെ പിന്തുണച്ച് കേന്ദ്ര നേതൃത്വം. 2027ലെ നിയമസഭ തെരെഞ്ഞെടുപ്പിലും യോഗി തന്നെ യുപി തന്നെ നയിക്കുമെന്ന സന്ദേശമാണ് കേന്ദ്ര നേതൃത്വം നല്‍കുന്നത്. പാര്‍ട്ടിയിലെ കാര്യങ്ങള്‍ പുറത്തുപറയരുതെന്നും പാര്‍ട്ടി വേദികളില്‍ പറയണമെന്നും യുപി ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയ്ക്ക് നിര്‍ദേശം നല്‍കിയെന്നുമുള്ള വിവരങ്ങളും പുറത്തുവരുന്നുണ്ട്. പ്രശ്‌നം വലുതാക്കരുതെന്നും അത് പ്രതിപക്ഷത്തിന് ആയുധമായി മാറുമെന്നും  നേതാക്കള്‍ മുന്നറിയിപ്പ് നല്‍കി. അതേസമയം യോഗിയോടുള്ള നിലപാടിലെ മാറ്റം ആര്‍എസ്എസ് ഇടപെടലിനെ തുടര്‍ന്നാണെന്നാണ് സൂചന.
 
ലോകസഭാ തിരെഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശില്‍ ബിജെപിയിലുണ്ടായ തിരിച്ചടിയെ തുടര്‍ന്ന് യുപി ബിജെപിയില്‍ തര്‍ക്കം രൂക്ഷമായിരുന്നു. ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ കേന്ദ്ര നേതൃത്വത്തെ രാജി സന്നദ്ധത അറിയിക്കുന്നത് വരെ കാര്യങ്ങള്‍ എത്തിയിരുന്നു. ഇതോടെയാണ് കേന്ദ്രനേതൃത്വം പാര്‍ട്ടിയിലും സര്‍ക്കാരിലും അഴിച്ചുപണികള്‍ നടത്തുമെന്ന് സൂചനകളുണ്ടായിരുന്നു. ഈ റിപ്പോര്‍ട്ടുകളെല്ലാം തള്ളികൊണ്ടാണ് ഇപ്പോള്‍ കേന്ദ്രനേതൃത്വം യോഗിക്ക് പിന്തുണയുമായി എത്തിയിരിക്കുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍