ലൗ ജിഹാദ്: മതപരിവർത്തനം തടയാൻ ഓർഡിനൻസ് ഇറക്കാനൊരുങ്ങി യോഗി സർക്കാർ

Webdunia
വെള്ളി, 18 സെപ്‌റ്റംബര്‍ 2020 (14:10 IST)
ലൗ ജിഹാദിന്റെ പേരിൽ ഉത്തർപ്രദേശിൽ മതപരിവർത്തനം തടയുന്ന ഓർഡിന‌ൻസ് പുറപ്പെടുവിക്കാനൊരുങ്ങി യോഗി സർക്കാർ. സംസ്ഥാനത്ത് മതപരിവർത്തനം വർധിക്കുന്നുവെന്ന് കാണിച്ചാണ് പുതിയ തീരുമാനം.
 
ഓർഡിനൻസ് പുർരപ്പെടുവിക്കാനാവശ്യമായ നടപടികളുമായി സർക്കാർ മുന്നോട്ടുപോകുകയാണെന്ന് മുതിർന്ന് പോലീസ് ഉദ്യോഗസ്ഥൻ വെളിപ്പെടുത്തി. നിലവിൽ രാജ്യത്തെ 8 സംസ്ഥാനങ്ങളിലാണ് മതപരിവർത്തനം തടയുന്നതിന് നിയമമുള്ളത്.മധ്യപ്രദേശ്,ഗുജറാത്ത്,ജാർഖണ്ഡ്,ചത്തീസ്‌ഗഡ് തുടങ്ങിയ സംസ്ഥാനങ്ങളിലാണ് ഇത്തരത്തിൽ നിയമമുള്ളത്. ഒഡീഷയാണ് ഇത്തരത്തിൽ നിയമം കൊണ്ടുവന്ന അവസാന സംസ്ഥാനം.

അനുബന്ധ വാര്‍ത്തകള്‍

Next Article