ഒരു യോഗിക്ക് മാത്രമെ ധോണിയെ പോലെ ആകുവാൻ സാധിക്കു- ജവഗൽ ശ്രീനാഥ്

ചൊവ്വ, 1 സെപ്‌റ്റംബര്‍ 2020 (14:41 IST)
അടുത്തിടെ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിച്ച് മുൻ ഇന്ത്യൻ നായകൻ മഹേന്ദ്രസിംഗ് ധോണിയെ പ്രശംസിച് മുൻ ഇന്ത്യൻ പേസ് താരവും ഐസിസി മാച്ച് റഫറിയുമായ ജവഗൽ ശ്രീനാഥ്.
 
ധോണിയെ ക്രിക്കറ്റിലെ യോഗി എന്നാണ് ശ്രീനാഥ് വിശേഷിപ്പിച്ചത്. ഒരു യോഗിക്ക് മാത്രമെ ധോണിയെ പോലൊരു ക്രിക്കറ്റ് താരമാകാൻ സാധിക്കുകയുള്ളുവെന്നും താരം കൂട്ടിചേർത്തു.ഇന്ത്യൻ താരം ആർ. അശ്വിന്റെ യൂ ട്യൂബ് ഷോയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
 
ക്രിക്കറ്റിൽ മത്സര ഫലം നോക്കാതെ കളിക്കുന്ന രീതിയാണെങ്കിലും ഓരോ കിരീടനേട്ടത്തിലും പെരുമാറുന്ന രീതിയാണെങ്കിലും ഓരോ വിജയത്തിലും വളരെയേറെ വിലമതിക്കുന്ന കപ്പ് കൈമാറി നീങ്ങുന്നതാണ് ധോണിയുടെ പതിവ്- ശ്രീനാഥ് ചൂണ്ടിക്കാട്ടി.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍