ആം ആദ്മി പാര്‍ട്ടിയുടെ സമുന്നത സമിതിയില്‍ നിന്നും യോഗേന്ദ്ര യാദവ് പുറത്തായേക്കും. പാര്‍ട്ടിയുടെ പൊളിറ്റിക്കല്‍ അഫയേഴ്‌സ് കമ്മിറ്റി അംഗമാണ് യോഗേന്ദ്ര യാദവ്. യോഗേന്ദ്ര യാദവിന്റെ പ്രവര്‍ത്തന ശൈലിയില്‍ മറ്റ് അംഗങ്ങള്‍ അതൃപ്തരാണെന്ന് പാര്‍ട്ടിയുമായി വൃത്തങ്ങള്‍ നല്‍കുന്ന സൂചന. ഫെബ്രുവരി 26ന് നടന്ന ദേശീയ എക്‌സിക്യൂട്ടീവ് യോഗത്തില്‍ യാദവിനെതിരെ വിമര്‍ശനമുയര്‍ന്നിരുന്നു.
പൊലിറ്റിക്കല്‍ അഫയേഴ്സ് കമ്മിറ്റി പുനസംഘടിപ്പിക്കാന്‍ ദേശീയ എക്‌സിക്യൂട്ടീവ് കമ്മിറ്റി തീരുമാനിക്കുകയും ചെയ്തു. പാര്‍ട്ടി കണ്‍വീനറും മുഖ്യമന്ത്രിയുമായ അരവിന്ദ് കേജരിവാളിനാണ് പാര്‍ട്ടി ഈ ഉത്തരവാദിത്വം വിട്ടുനല്‍കിയിരിക്കുന്നത്. കെജ്രിവാളുമായി യോഗേന്ദ്ര യാദവിനുള്ള അഭിപ്രായവിത്യാസമുള്ള സാഹചര്യത്തില്‍ യാദവിന് സമതിയിലെ നേതൃസ്ഥാനം നഷ്ടമാകാനാണ് സാധ്യത. യോഗേന്ദ്ര യാദവ് ഇതിപ്പറ്റി പ്രതികരിച്ചിട്ടില്ല