കലിപ്പ് തീർത്ത് ബിജെപി; കർഷക വായ്‌പകൾ 24 മണിക്കൂറിനുള്ളിൽ എഴുതിത്തള്ളിയില്ലെങ്കിൽ സംസ്ഥാന വ്യാപക പ്രക്ഷോഭം

Webdunia
വെള്ളി, 25 മെയ് 2018 (16:23 IST)
കർണാടക മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമിക്ക് മുന്നറിയിപ്പുമായി ബിജെപി. അടുത്ത 24 മണിക്കൂറിനുള്ളിൽ കർണാടകയിലെ കർഷക വായ്‌പകൾ എഴുതിത്തള്ളിയില്ലെങ്കിൽ സംസ്ഥാനവ്യാപക പ്രക്ഷോഭം നടത്തുമെന്ന് ബിജെപി നേതാവ് ബി എസ് യെദ്യൂരപ്പ. നിയമസഭയിൽ ഭൂരിപക്ഷം തെളിയിക്കാനുള്ള വിശ്വാസ വോട്ടെടുപ്പിന് മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
 
നാഷണലൈസ്‌ഡ് ബാങ്കുകളില്‍ നിന്നടക്കം 53000 കോടി രൂപയുടെ കര്‍ഷക വായ്പ എഴുതിത്തള്ളുമെന്ന് തെരഞ്ഞെടുപ്പിന് മുമ്പ് ജെഡി എസ് നേതാവ് വ്യക്തമാക്കിയിരുന്നു. അധികാരത്തിലേറി 24 മണിക്കൂറിനകം കുമാരസ്വാമി വാക്ക് പാലിക്കാൻ തയ്യാറാകണം ഇല്ലെങ്കില്‍ സംസ്ഥാന വ്യാപകമായുണ്ടാകുന്ന പ്രക്ഷോഭത്തെ നേരിടാന്‍ തയാറാകേണ്ടിവരുമെന്നാണ് യെദ്യൂരപ്പ നൽകിയ മുന്നറിയിപ്പ് .
 
അതേസമയം, വിശ്വാസ വോട്ടെടുപ്പ് ബഹിഷ്‌കരിച്ച ബിജെപിയിലെ 104 അംഗങ്ങളും നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി. കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യത്തിനെതിരേ വൈകാരികമായി വിമര്‍ശിച്ചതിന് ശേഷമാണ് യെദ്യൂരപ്പയും ബാക്കിയുള്ള അംഗങ്ങളും സഭ വിട്ടത്.

അനുബന്ധ വാര്‍ത്തകള്‍

Next Article