യാസ് കര തൊടുന്നു: കേരളത്തില്‍ ഒന്‍പതു ജില്ലകള്‍ക്ക് മുന്നറിയിപ്പ്

ശ്രീനു എസ്
ബുധന്‍, 26 മെയ് 2021 (08:25 IST)
ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട യാസ് ചുഴലിക്കാറ്റ് കര തൊടുന്നു. ഇന്ന് രാവിലെ എട്ടിനും പത്തിനും ഇടയില്‍ ഒഡിഷയിലെ ഭദ്രക് ജില്ലയിലാണ് കരതൊടുന്നത്. ഒഡിഷ, ബംഗാള്‍ സംസ്ഥാങ്ങളില്‍ തീരപ്രദേശത്തുനിന്ന് 11ലക്ഷത്തിലേറെ പേരെ ഒഴിപ്പിച്ചിട്ടുണ്ട്. മണിക്കൂറില്‍ ചുഴലിക്കാറ്റ് 290കിലോമീറ്റര്‍ വേഗതയിലായിരിക്കുമെന്നാണ് അറിയുന്നത്.
 
അതേസമയം കേരളത്തില്‍ ഒന്‍പതു ജില്ലകള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കനത്തമഴയായിരിക്കും ഈ ജില്ലകളില്‍. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട്, കോഴിക്കോട്, ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.

അനുബന്ധ വാര്‍ത്തകള്‍

Next Article