യാസ് ചുഴലിക്കാറ്റ് തീരത്തിനോട് അടുക്കുന്നു: 10 ലക്ഷത്തിലധികം ആളുകളെ മാറ്റിപാർപ്പിച്ചു

ചൊവ്വ, 25 മെയ് 2021 (20:46 IST)
യാസ് ചുഴലിക്കാറ്റ് തീരത്തിനൊട് അടുക്കുന്നത് മൂലമുള്ള അപകടം ഒഴിവാക്കാനായി അപകട സാധ്യതയുള്ള പ്രദേശങ്ങളിൽ നിന്നും 10 ലക്ഷത്തിലധികം ആളുകളെ ഒഴിപ്പിച്ച് ഒഡീഷയും പശ്ചിമബംഗാളും. ബുധനാഴ്ച പുലര്‍ച്ചെയോടെ ഭദ്രാക്ക് ജില്ലയിലെ ധര്‍മ പോര്‍ട്ടിന് സമീപം ചുഴലിക്കാറ്റ് കര തൊടുമെന്നാണ് പ്രതീക്ഷിക്കുന്നത്. അയൽ സംസ്ഥാനമായ ജാർഖണ്ഡും ജാഗ്രതയിലാണ്.
 
ഒന്‍പത് ലക്ഷം പേരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിക്കഴിഞ്ഞതായാണ് ബംഗാൾ വ്യക്തമാക്കിയത്. തീരദേശപ്രദേശങ്ങളിലുള്ള രണ്ട് ലക്ഷത്തോളം പേരെ മാറ്റിപ്പാര്‍പ്പിച്ചുവെന്ന് ഒഡീഷ സര്‍ക്കാരും വ്യക്തമാക്കി.നാളെ ചുഴലിക്കാറ്റ് കര തൊടുന്നതിന് ആറ് മണിക്കൂര്‍ മുമ്പും പിമ്പും കനത്ത നാശനഷ്ടങ്ങള്‍ ഉണ്ടാക്കാനാണ് സാധ്യത. ഒഡീഷയിലെ ചന്ദ്ബാലിയില്‍ വന്‍ നാശനഷ്ടത്തിന് സാധ്യതള്ളതായി കാലാവസ്ഥാ വകുപ്പ് ഡയറക്‌ടർ മൃത്യുഞ്ജയ് മഹാപാത്ര വ്യക്തമാക്കി.
 

Shankarpur-Digha Beach, WB: Water level rises in sea. Weather change causes heavy rain and strong wind.#CycloneYaas pic.twitter.com/Cc06tHuicd

— ANI (@ANI) May 25, 2021
രക്ഷാപ്രവർത്തനവും ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങളും ഏകോപിപ്പിക്കാന്‍ 74,000ത്തിലധികം ഓഫീസര്‍മാരെയും ജീവനക്കാരെയുമാണ് വിന്യസിച്ചിട്ടുള്ളത്. രണ്ട് ലക്ഷത്തിലധികം പോലീസുകാരും സന്നദ്ധ സംഘാംഗങ്ങളും രംഗത്തുണ്ട്. ദേശീയ - സംസ്ഥാന ദുരന്ത നിവാരണ സേനകളും സംസ്ഥാനത്ത് ജാഗ്രതയോടെ നിലയുറപ്പിച്ചിട്ടുണ്ട്. ആവശ്യമെങ്കില്‍ കരസേനയുടെ സഹായവും തേടും.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍